
നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിലവിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍14ന് ശേഷവും തുടരുമെന്നാണ് സൂചന. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. ലോക്ക്‌ഡൌണ്‍ നീട്ടില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ പറഞ്ഞിരുന്നെങ്കിലും, നിയന്ത്രണങ്ങള്‍ തുടരണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് -19 കേസുകള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുത്തനെ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണിത്. അമേരിക്കയിലെ രോഗവ്യാപനം കൂടി കണക്കിലെടുത്താണ് ഇത്തരം നീക്കം. കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് ഹോട്ട് സ്‌പോട്ട് ആയി കണക്കാക്കുന്നത്
