
അതിജീവിതക്കൊപ്പം സാംസ്‌കാരിക കേരളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് അതീവ ഗുരുതരമായ ആരോപണം പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുണ്ട്. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്ന കാരണരത്താല്‍ രണ്ടു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെക്കുകയും ചെയ്തു. നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത അവസ്ഥയിലാണ് കേസ് നടക്കുന്നത്.മുന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്‌റ കേസ് അട്ടിമറിക്കുവാന്‍ ഇടപെട്ടു എന്നതടക്കം ഒട്ടേറെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതിജീവിത സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം ഉറപ്പിക്കുമ്പോഴും കോടതി നടപടികളോടുള്ള അവരുടെ ആശങ്ക പ്രകടമാണ്. ഈ കേസ് അട്ടിമറിക്കപ്പെടാന്‍ അനുവദിച്ചു കൂടാ.
അതിക്രമത്തിനിരയായ നടിയ്‌ക്കൊപ്പം അവര്‍ക്ക് നീതി ലഭിക്കും വരെ നിലകൊള്ളാന്‍ സിവില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. അതിനായി കേരളത്തിലെ നീതിബോധമുള്ള മനുഷ്യര്‍ ഐക്യപ്പെടുന്നതിന്റെ ഭാഗമായി 2022 ജൂണ്‍ 1 ബുധനാഴ്ച ന് 2 മണി മുതല്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ‘സാംസ്‌കാരിക കേരളം അതിജീവിതയ്‌ക്കൊപ്പം ‘ എന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മ ചേരുകയാണ്. വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടു നടക്കുന്ന കൂട്ടായ്മയില്‍ നീതിബോധമുള്ള മുഴുവന്‍ ആളുകളും പങ്കെടുക്കണം .ആട്ടവും പാട്ടും പറച്ചിലും വരയുമൊക്കെയായി അവള്‍ക്കൊപ്പം നീതിക്കായി അണിചേരാന്‍ മുഴുവന്‍ ആളുകളെയും ക്ഷണിക്കുന്നു.
