
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി .അഞ്ച് ശതമാനമാക്കി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി . മൂന്നില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ത്തിയതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. കേരളം ഉന്നയിച്ച പ്രധാന ആവശ്യമാണ് കേന്ദ്രം അംഗീകരിച്ചത്. കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏഴ് മേഖലകളില്‍ ഊന്നിയുള്ള പ്രഖ്യാപനത്തില്‍ തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്കാണ് പ്രഥമ പരിഗണന. തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികം വകയിരുത്തി. രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ടിവി ചാനല്‍ തുടങ്ങും. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങും. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിംഗ് ലഭ്യമാകുമെന്നും അവര്‍ കൂട്ടിചേര്‍ത്തു,
