
ലോക് ഡൗണ്‍ മേയ് 31 വരെ നീട്ടി. ഇളവുകളേറെ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്ത് കോവിഡ് ലോക് ഡൗണ്‍ മേയ് 31 വരെ നീട്ടി. പുതുക്കിയ മാര്‍ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ക്കും വിലക്കുണ്ട്. ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കും. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു. ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര തുടരും. കണ്ടെയ്ന്‍മെന്റ് സോണില്‍ ആവശ്യസര്‍വീസുകള്‍ മാത്രം അനുവദിക്കും. അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നിബന്ധനകളോടെ മാത്രം. മറ്റുവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം. ബാര്‍ബര്‍ ഷാപ്പുകള്‍ക്ക് വിലക്കില്ല. വ്യവസായ – വാണിജ്യ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍ക്ക് 50ല്‍ അധികം ആളുകള്‍ പാടില്ല.കായികമത്സരങ്ങള്‍ കാണികളില്ലാതെ നടത്താം. തുടങ്ങിയവയൊക്കെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
