
ആസാദിനോട് നാലാഴ്ച ഡല്‍ഹിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കോടതി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യമനുവദിച്ചെങ്കിലും അതിനായി കടുത്ത ഉപാധികള്‍. നാലു ആഴ്ച ഡല്‍ഹിയില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആസാദിനോട് ഡെല്‍ഹി ഹൈകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഉത്തര്‍പ്രദേശിലെ സഹകരന്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണം. ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തണമെങ്കില്‍ അത് പോലീസിനെ മുന്‍കൂട്ടി അറിയിക്കണം. ഒരു മാസത്തേയ്ക്ക് പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കരുത്. ഡല്‍ഹി ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ ആസാദിനെ അനുവദിക്കണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. നേരത്തെ ആസാദിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ തെളിവ് ഹാജരാക്കാന്‍ കഴിയാതിരുന്നതിന് പോലീസിനെ ഡല്‍ഹി കോടതി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കാന്‍ എല്ലാ പൗരനും ഭരണഘടനാപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആസാദിനൊപ്പം അറസ്റ്റിലായ മറ്റു 15 പേര്‍ക്ക് ജനുവരി ഒന്‍പതിന് ജാമ്യം ലഭിച്ചിരുന്നു.
