‘കമ്യുണിസ്റ്റാക്കി’യില്‍ സ്തംഭിച്ചു നില്‍ക്കുകയോ ഇടതുപക്ഷ അരങ്ങിപ്പോഴും?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഏതായാലും കാരണഭൂതന്‍ തിരുവാതിരക്കളി പിന്‍വലിച്ചത് നന്നായി. കരിവെള്ളൂര്‍ മുരളിയും റഫീക് അഹമ്മദും പ്രഭാവര്‍മയും വയലാര്‍ ജൂനിയറും മുരുകന്‍ കാട്ടാക്കടയും സി പി ഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ പാട്ടുകളുമായുണ്ട് .ചരിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ എന്‍എസ് മാധവന്‍ ക്ഷണിക്കപ്പെട്ടതിനു പുറമേ ഉദ്ഘാടന സമ്മേളനത്തില്‍ സാനുമാഷ് മുതല്‍ മ്യൂസ് മേരി ടീച്ചര്‍ വരെയുള്ളവര്‍ക്ക് മുന്‍നിരയില്‍ സീറ്റ് ലഭിക്കുകയും ചെയ്തല്ലോ . സാംസ്‌കാരിക സമ്മേളനത്തില്‍ സച്ചിദാനന്ദനും സുനില്‍ പി ഇളയിടവും ബി ഉണ്ണികൃഷ്ണനും പ്രസംഗിക്കുന്നു. പാര്‍ടി സമ്മേളന പ്രതിനിധി ബാഡ്ജ് തൂക്കി സെല്‍ഫിയെടുത്ത് ആഘോഷിക്കുന്നു അശോകന്‍ ചരുവില്‍ .. ഭേഷ് !

പക്ഷേ ഞാന്‍ പ്രധാനമായി നോക്കിയത് അരങ്ങത്തേക്കാണ്. ആരാണ് സി പി എമ്മിന്റെ സംസ്ഥാന സമ്മേളത്തില്‍ അരങ്ങിനെ പ്രതിനിധീകരിക്കുന്നത് ?ശങ്കര്‍ വെങ്കിടേശ്വരനോ ദീപന്‍ ശിവരാമനോ നിരീക്ഷയിലെ സുധി – രാജേശ്വരിമാരോ ഈയ്യിടെ ആര്‍ എസ് എസുകാരാല്‍ ആക്രമിക്കപ്പെട്ട സുവീരനോ, പാര്‍ടിയുടെ സ്വന്തം കരിവെള്ളൂര്‍ – പിരപ്പന്‍കോട് മുരളിമാരെങ്കിലും ? ശൈലജ നേതൃത്വം നല്കുന്ന നാടകക്കാരുടെ സ്വന്തം സംഘടന പോലുമുണ്ടല്ലോ. സംഗീത അക്കാദമി തന്നെ നടത്തുന്ന ഇറ്റ്‌ഫോക്കും നാടകോത്സവങ്ങളുമുണ്ട്. അവയില്‍ നിന്നെങ്കിലും ഒരു പുതിയ നാടകം?

ദീപങ്ങള്‍ മങ്ങി, കൂരിരുള്‍ മങ്ങി എന്നു തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ആ ചുവപ്പു തിരശ്ശീല വീണ്ടും ഉയരുന്നു .അരങ്ങില്‍ നിന്ന് അരങ്ങിലേക്ക് കൊടുങ്കാറ്റുയര്‍ത്തിയ പഴയ നാടകേതിഹാസത്തെപ്പറ്റി ദേശാഭിമാനി ലേഖകന്‍ കൊച്ചിയില്‍ നിന്ന് ആവേശഭരിതനാവുന്നു :എഴുപതാണ്ട് മുമ്പുണ്ടായ ആദ്യാവതരണത്തിന്റെ അതേ കരുത്തും ചെറുപ്പവും…..

മലയാളത്തിനറിയേണ്ടത് ഇടതുപക്ഷ അരങ്ങില്‍ പിന്നീടെന്തു സംഭവിച്ചെന്നാണ്. സാംസ്‌കാരിക രംഗത്തും വേണ്ടേ കാല്‍ നൂറ്റാണ്ട് മുമ്പില്‍ കണ്ടുള്ള അപ്പ്‌ഡേറ്റഡ് വികസന രേഖ ?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply