
സിഐടിയു സമരം : മുത്തൂറ്റ് മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതായി ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സിഐടിയു സമരത്തെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും.
കേരളത്തില്‍ മൂത്തൂറ്റിന് അറുന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്.. 2016 മുതല്‍ വിവിധ ബ്രാഞ്ചുകളിലായി സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തുകയാണ്. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് സമരം. സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണ്. ഇനിയും സമരം തുടര്‍ന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് നിലപാട്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കമ്പനി പറയുന്നു. സമവായ ചര്‍ച്ചയ്ക്ക് മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.
