
പൗരത്വത്തിന്റെ പേരില്‍ ഒരിന്ത്യക്കാരനേയും തടവിലാക്കാന്‍ അനുവദിക്കില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വത്തിന്റെ പേരില്‍ ഇന്ത്യക്കാരനായ ഒരാളെയും തടങ്കല്‍പാളയത്തിലേക്കയക്കാന്‍ അനുവദിക്കില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ബ്രിട്ടീഷുകാരന്റെ ഷൂ നക്കി പാദസേവചെയ്തവരാണ് ഇന്ന് നമ്മോട് പൗരത്വം ചോദിക്കുന്നത്. രാജ്യം നിയോഗിച്ച കാവല്‍ക്കാരാണവര്‍. എന്നാലവര്‍ യജമാനനോട് പൗരത്വം തെളിയിക്കാനാവശ്യപ്പെടുന്നു. ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ കേന്ദ്രത്തില്‍നിന്നാണിവര്‍ ഭരിക്കാന്‍ ശ്രമിക്കുന്നത്. എന്നാലത് നടക്കില്ല. ഈ രാജ്യം നമ്മുടേതാണ്. പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പുപറയണം. അതുവരെ നമ്മള്‍ പോരാട്ടം തുടരും. രാജ്യമെങ്ങും ഷാഹിന്‍ബാഗുകള്‍ ഉയരം. തികച്ചും സമാധാനപരമായിരിക്കും നമ്മുടെ സമരം. ജനങ്ങള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭരണഘടനയും കോടതിയും നമുക്ക് നല്‍കുന്ന അവകാശങ്ങള്‍ മുന്‍നിര്‍ത്തി സംയമനം പാലിച്ച് നമുക്ക് പോരാടാം. അന്തിമവിജയം നമുക്കാകും. രാജ്യം നശിപ്പിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും ആര്‍എസ്എസ്സിനു മാത്രമാകും. ഈ കരിനിയമത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുന്നിലുള്ളത് മുസ്ലിംകളാണ്. നിങ്ങൾക്കൊപ്പം ഞങ്ങൾ ദളിതുകളും ആദിവാസികളും മറ്റു പിന്നോക്കക്കാരുംകൂടിയുണ്ട് എന്ന ഐക്യദാർഢ്യം അറിയിക്കാനാണ് ഞാൻ ഇന്നിവിടെ വന്നത്. അദ്ദേഹം പറഞ്ഞു. ‘സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘കേരളം രാജ്ഭവനിലേക്ക്’ സിറ്റിസണ്‍സ് മാര്‍ച്ചിനു സമാപനംകുറിച്ച് രാജ്ഭവനു മുമ്പില്‍ നടന്ന പ്രതിഷേധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
