
ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍ തുടരുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ എന്‍. ചന്ദ്രബാബു നായിഡുവും മകന്‍ നാരാ ലോകേഷും വീട്ടുതടങ്കലില്‍ തുടരുന്നു. വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കേയാണ് രാവിലെ നായിഡുവിനെ വീട്ടുതടങ്കലിലാക്കിയത്. കൂടാതെ ടിഡിപിയുടെ പ്രമുഖ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.
രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് നായിഡു ഇന്ന് ഗുണ്ടൂരില്‍ റാലി നിശ്ചയിച്ചിരുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തി 100 ദിവസം പിന്നിടുന്നതിനിടെ നിരവധി ടിഡിപി പ്രവര്‍ത്തകര്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. റാലി തടയുന്നതിനായി സര്‍ക്കാര്‍ ഗുണ്ടൂരില്‍ 144പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നായിഡുവിന്റെ റാലി നേരിടാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഗുണ്ടൂറില്‍ പ്രകടനം നടത്തുമെന്ന് അറിയിച്ചിരുന്നു.
