ചിദംബരത്തെ സിബിഐ ചോദ്യം ചെയ്യുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റ് ചെയ്ത മുന്‍ ധനമന്ത്രി പി ചിദംബത്തെ സിബിഐ ചോദ്യം ചെയ്യുന്നു. ഇരുപതംഗ സിബിഐ സംഘം വീടിന്റെ മതില്‍ ചാടി കടന്നാണ് ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. 27 മണിക്കൂര്‍ ഒളിവില്‍ കഴിഞ്ഞതിന് ശേഷം കോണ്‍ഗ്രസ് ആസ്ഥാനത്ത് ചിദംബരം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.തുടര്‍ന്ന് സിബിഐ എഐസിസി ആസ്ഥാനത്തെത്തിയെങ്കിലും ചിദംബരം വീട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം മതില്‍ ചാടി കടന്ന്് ചിദംബരത്തെ അറസ്റ്റ് ചെയ്തു.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎന്‍എക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതല്‍ മുടക്ക് കൊണ്ടുവരാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതില്‍ അഴിമതി നടന്നെന്നാണ് സിബിഐ കേസ്. ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും ചിദംബരമാണെന്നാണ് കേസ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply