
ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജാതിവിവേചനം കേരളത്തിലും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്തെ പല ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നിന്നും ദളിത് പീഡനങ്ങളുടെ വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവരുമ്പോഴൊക്കെ പ്രതികരിക്കുകയും ഒപ്പം ഇതു കേരളമാണ്, കേരളത്തില്‍ അതൊന്നും നടക്കില്ല എന്നും അഹങ്കരി്ക്കുകയും ചെയുന്നവരാണ് വലിയൊരു വിഭാഗം മലയാളികളും. നിരന്തരമായ വിവേചനത്തെ തുടര്‍ന്ന് എന്റെ ജനനമാണ് എന്റെ കുറ്റമെന്നു പറഞ്ഞ് ഹൈദരാബാദില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ രാജ്യത്തെ പല ഭാഗത്തും ശക്തമായ പ്രതിഷേധങ്ങളുണ്ടായപ്പോള്‍ കേരളത്തിലെ കാമ്പസുകള്‍ പൊതുവില്‍ നിശബ്ദമായിരുന്നു. കാരണം ഇവിടെ ജാതിയില്ല എന്ന നമ്മുടെ അന്ധവിശ്വാസം തന്നെ. എന്നാലിപ്പോള്‍ നമ്മള്‍ ജാതിയെ മറികടന്നവരാണെന്ന മിത്തില്‍ കടിച്ചു തൂങ്ങുന്നവരുട നേരെ വിരല്‍ ചൂണ്ടുന്ന വാര്‍ത്തകളാണ്, കേരളത്തിന്റെ അഭിമാനമെന്നഹങ്കരിക്കുന്ന, ആദ്യ ദളിത് പ്രസിഡന്റ് കെ ആര്‍ നാരായണന്റെ പേരിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ നിന്നു പുറത്തുവരുന്നത്. അവ ജാതീയ വിവേചന വാര്‍ത്തകള്‍ തന്നെ. വൈകിയാണെങ്കിലും ചെറിയ തോതിലുയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഉന്നതവിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.
ശങ്കര്‍ മോഹന്‍ ഡയറക്ടറായി വന്നതുമുതലാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയ രീതിയിലുള്ള ജാതി വിവേചനം നടക്കുന്നതാണെന്നാണ് ആരോപണം. സ്ഥാപനത്തിന്റെ ചെയര്‍മാന്‍ സക്ഷാല്‍ അടൂര്‍ േേഗാപാലകൃഷ്ണന്റെ പിന്തുണയും ഡയറക്ടര്‍ക്കുണ്ടെന്ന് ആരോപണമുണ്ട്. മറ്റു പലയിട്തുമെന്നപോലെ ദളിത് വിദ്യാര്‍ത്ഥികളുടെ ഭരണഘടനാപരമായ അവകാശമായ സംവരണത്തിനെതിരായ അസഹിഷ്ണതയാണ് വിഷയത്തിലെ അടിയൊഴുക്ക് എന്നത് വ്യക്തമാണ്. ഡയറക്ടറുടെ അനാസ്ഥ മൂലം ഗ്രാന്റുകളും ഫെലോഷിപ്പുകളും കൃത്യമായി ലഭിക്കാതെ വന്നതോടെ ഭക്ഷണത്തിന്റെ ഫീസ് പോലും കൊടുക്കാനാകാതെ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ പോലും അവിടെയുണ്ട്. പലപ്പോഴും സംവരണം അട്ടിമറിക്കപ്പെടന്നു. അത്തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഓരോ കോഴ്സിലും കൃത്യമായി സംവരണം പിന്തുടരണം എന്നിരിക്കെ, മുഴുവന്‍ പി.ജി ഡിപ്ലോമ കോഴ്സിലേക്കുമായാണ് സംവരണാടിസ്ഥാനത്തില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതുവഴി സംവരണം അട്ടിമറിക്കുകയാണ്.. ശരത് എന്ന വിദ്യാര്‍ത്ഥി ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചി്ട്ടുണ്ട്. അനന്തപത്മനാഭന്‍ എന്ന വിദ്യാര്‍ത്ഥിയെ നേരത്തെ പുറത്താക്കിയിട്ടുണ്ട്. ക്ലീനിങ്ങ് തൊഴിലാളികളെ കൊണ്ട് ഡയറക്ടറുടെ വീട്ടിലെ പണികളും എടുപ്പിക്കുന്നതായാണ് മറ്റൊരു പരാതി. അവിടെയാകട്ടെ തങ്ങള്‍ക്ക കടത്ത ജാതീയ അവഹേളനം നേരിടണ്ടിവരുന്നതായും തൊഴിലാളികള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപമിങ്ങനെ -: ‘ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ദളിത് വിഭാഗത്തില്‍ നിന്നും പരിമിതമായ സാഹചര്യങ്ങളെ തന്റെ ഇഛാശക്തികൊണ്ടും കഴിവുകള്‍ കൊണ്ടും അതിജീവിച്ച് രാഷ്ട്രത്തിന്റെ പരമോന്നത പദവിയില്‍ എത്തിച്ചേര്‍ന്ന ഡോ. കെ ആര്‍ നാരായണന്റെ നാമധേയത്തിലുള്ള ഈ സ്ഥാപനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന വിദ്യാര്‍ത്ഥികളോടും സ്റ്റാഫിനോടുമുള്ള ജാതീയമായ വിവേചനങ്ങള്‍ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമാണ്. ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വിവേചനങ്ങളെ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ ശക്തമായി അപലപിക്കുന്നു. ശങ്കര്‍ മോഹന്‍ ഇനിയും സ്ഥാപനത്തിന്റെ അധ്യക്ഷപദവിയില്‍ തുടരുന്നത് സ്ഥാപനത്തിന്റെ അന്തസ്സത്തയ്ക്ക് കളങ്കമുണ്ടാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം അപമാനകരവുമാണ്. ജനാധിപത്യ മൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ എത്രയും വേഗം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവുകയാണ്.’
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സംഭവവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് കൗണ്‍സിലില്‍ നല്‍കിയ കത്തിനോടുള്ള അടൂരിന്റെ പ്രതികരണമാണ് സംഭവത്തെ കൂടുതല്‍ വഷളാക്കിയത്. കത്തില്‍ എഴുതിയതെല്ലാം അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ് തള്ളുകയാണ് അദ്ദേഹം ചെയ്തത്. ചിലര്‍ അവരുടെ തന്നെ കുഴപ്പങ്ങള്‍ മൂലം പുറത്താകുമെന്ന പേടി കൊണ്ടാണ് ജാതി പറഞ്ഞ് ഇറങ്ങിയിരിക്കുന്നത്. അതില്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉദ്യോഗസ്ഥരുണ്ട് എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ വാദം. ശങ്കര്‍ മോഹനെ ‘കുലീന കുടുംബത്തില്‍ ജനിച്ചയാള്‍’ എന്നാണ് അടൂര്‍ വിശേഷിപ്പിച്ചത്. തന്നോട് കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമാണ് അവിടെ എന്തും നടപ്പാക്കുന്നുള്ളു എന്നും അടൂര്‍ കൂട്ടിചേര്‍ത്തു. എല്ലാ ആരോപണങ്ങളും നിഷേധിച്ച് ഡയറക്ടറും രംഗത്തുണ്ട്. അതിനിടെ താമസസൗകര്യം നിഷേധിച്ച് ഐ എഫ് എഫ് കെയില്‍ പങ്കെടക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍്ക്ക് നിഷേധിക്കുകയും ചെയ്്്തു.
അടൂരിനുള്ള മറുപടിയായി വിദ്യാര്‍ത്ഥികള്‍ നല്‍കിയ തുറന്ന കത്തില്‍ കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു. ‘ഞങ്ങള്‍ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങള്‍ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി അറിയുന്നു. പെണ്‍കുട്ടികളും മലയാളം സംസാരിക്കാന്‍ പോലും അറിയാത്ത വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നല്‍കിയ മുറി വരെ ക്യാന്‍സല്‍ ചെയ്ത് തിരുവനന്തപുരം നഗരത്തില്‍ ഇറക്കി വിട്ടത്തിന് താങ്കള്‍ നല്‍കിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട 5 സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനില്‍പിന് വേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂര്‍വം വായിച്ചു.
താങ്കള്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ താങ്കള്‍ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാര്‍ഥികളോടൊ സംസാരിച്ചിട്ടുണ്ടോ?, വിദ്യാര്‍ഥികള്‍ വളരെ വിശദമായി താങ്കള്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ മറുപടിയോ, ഒരു ചര്‍ച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കള്‍ ഞങ്ങള്‍ പറഞ്ഞത് മുഴുവന്‍ നുണയാണ് എന്നും, ഞങ്ങള്‍ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?, ഞങ്ങളുടെ ഏതു പ്രവര്‍ത്തിയാണ് ഈ ആരോപണങ്ങള്‍ക്ക് താങ്കളെ പ്രേരിപ്പിച്ചത്?
താങ്കള്‍ സത്യവാചകം ചൊല്ലി തന്ന് ചുമതലയേറ്റ സ്റ്റുഡന്റ്സ് കൗണ്‍സില്‍ ആണ് ശങ്കര്‍ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കര്‍ മോഹനെ ‘കുലീന കുടുംബത്തില്‍ ജനിച്ചയാള്‍’ എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാര്‍ ഒരാളുടെ കുടുംബ പശ്ചാത്തലം അയാള്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കള്‍ ഈ വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുഴുവന്‍ സീറ്റിലും ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ ലഭിച്ചത്?.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എഡിറ്റിങ്ങില്‍ ആകെയുള്ള പത്ത് സീറ്റുകളില്‍ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ട് ആണ് ടഇ/ടഠ വിഭാഗത്തില്‍ ശരത്ത് എന്ന വിദ്യാര്‍ഥിക്ക് അര്‍ഹതപ്പെട്ട സംവരണ സീറ്റ് നല്‍കാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കില്‍ എന്തുകൊണ്ടാണ് ആ വിദ്യാര്‍ത്ഥിക്ക് സീറ്റ് നല്‍കണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? ശങ്കര്‍ മോഹന്‍ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാര്‍ത്ഥി ആയിരുന്നു ശരത് എങ്കില്‍ എങ്ങനെയാണ് ടഞഎഠക കൊല്‍ക്കത്ത പോലെ മികച്ച ഒരു സ്ഥാപനത്തില്‍ അയാള്‍ക്ക് സീറ്റ് ലഭിച്ചത്? ഞങ്ങള്‍ പറയുന്നത് നുണകള്‍ ആണെങ്കില്‍ ഇതു സംബന്ധിച്ച സത്യങ്ങള്‍ താങ്കള്‍ വെളിപ്പെടുത്തുമല്ലോ.
താങ്കളോട് കണ്‍സള്‍ട്ട് ചെയ്ത ശേഷം മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കള്‍ പറഞ്ഞല്ലോ, വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ക്ലോസുകള്‍ അടങ്ങുന്ന മുദ്രപത്രങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോട് കൂടെ തന്നെയാണോ?, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാന്‍ ഒഛഉ യുടെ അനുവാദം വേണം എന്നും അല്ലെങ്കില്‍ പിഴ നല്‍കണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേര്‍ത്തതാണോ?, മാറി മാറി വരുന്ന ഡയറക്റ്ററുടെ എല്ലാ ഓര്‍ഡറുകളും വിദ്യാര്‍ഥികള്‍ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാര്‍ത്ഥിയെ പുറത്താക്കാന്‍ പോലും ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകള്‍ താങ്കള്‍ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ? ശങ്കര്‍ മോഹന്‍ എന്ന ഡയറക്റുടെ ന്യായങ്ങള്‍ മാത്രം കേട്ടിട്ട് താങ്കള്‍ പ്രതികരിക്കും മുന്‍പേ വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനത്തില്‍ നേരിടുന്ന വിവേചനങ്ങള്‍, ഞങ്ങള്‍ കടന്നു പോകുന്ന മാനസിക സമ്മര്‍ദങ്ങള്‍ എന്നിവയെ കുറച്ചു കൂടി താങ്കള്‍ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്ന് പറഞ്ഞ ജീവനക്കാരെ കൂടി താങ്കള്‍ കേള്‍ക്കേണ്ടതുണ്ട്.’ എന്നിങ്ങനെപോയി വിദ്യാര്‍ത്ഥികളുടെ തുറന്ന കത്ത്. ഇത്തരമൊരു സാഹചര്യത്തിലാണ് കഴി്ഞ്ഞ ദിവസം IFFK വേദിയില്‍ ആയിരകണക്കിനു ഡെലിഗേറ്റുകള്‍ക്കുമുന്നില്‍ ശക്തമായ പ്രതിഷേധം നടന്നതും സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതും. അതിന്റെ ഫലം കാത്തിരുന്നുകാണാം.
