
സിഎഎ : അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കും, കേന്ദ്രത്തിന് നാലാഴ്ച സമയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാബഞ്ച് വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ അസം, ത്രിപുര സംസ്ഥാനങ്ങളുടെ കേസുകള്‍ പ്രത്യേകമായി പരിഗണിച്ച് അഞ്ചാഴ്ചയ്ക്ക് ശേഷം കേസ് രണ്ടായി വാദം കേള്‍ക്കാനാണ് തീരുമാനം. ഹര്‍ജിയില്‍ മറുപടി പറയാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം സിഎഎയും എന്‍പിആര്‍ നടപടികളും സ്റ്റേ ചെയ്തിട്ടില്ല. കേസില്‍ ഹൈക്കോടതികള്‍ ഇടപെടരുത്. നിയമത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട 144 ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
