
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ വിടചൊല്ലി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രശസ്ത ബോളുവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസായിരുന്നു. കോളന്‍ അണുബാധയെ തുടര്‍ന്ന് മുംബൈ ആശുപത്രയിലായിരുന്നു. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ഇന്നലെ ആരോഗ്യ നില വഷളാകുകയായിരുന്നു.
തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ ഇര്‍ഫാന്‍ ഖാന്‍ ഹാസില്‍, ലൈഫ് ഇന്‍ എ മെട്രോ, ക്രേസി 4, ആജാ നച്ച്ലെ, ഗുണ്ടേ, ഹിന്ദി മീഡിയം, കാര്‍വാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അഭിനയച്ചു. സ്ലംഡോഗ് മില്യണെയര്‍, ഇന്‍ഫെര്‍ണോ, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തരാഷ്ട്ര ചലച്ചിത്ര ലോകത്തും ശ്രദ്ധേയനായിരുന്നു.
