
മെസിയുടെ ഗോളില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോപ്പ അമേരിക്കയിലേറ്റ പരാജയത്തിന് മെസ്സിയിലൂടെ അര്‍ജന്റീനയുടെ തിരിച്ചടി. അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ ക്ലാസിക്കോയുടെ ആദ്യ പകുതിയില്‍ തന്നെ പെനാല്‍റ്റിയിലടെ മെസ്സി വിജയഗോള്‍ നേടി. 14-ം മിനിട്ടിലായിരുന്നു മെസിയുടെ ഗോള്‍. പന്ത് കൈവശം വെക്കുന്നതിലും ആക്രമിക്കുന്നതിലും മുന്നില്‍ നിന്നിട്ടും ഫിനിഷിംഗിലെ പോരായ്മകള്‍ ബ്രസീലിനു തിരിച്ചടിയാവുകയായിരുന്നു. മെസിയുടെ കാലില്‍ പന്ത് കിട്ടുമ്പോഴൊക്കെ ബ്രസീല്‍ പ്രതിരോധം ഉലഞ്ഞിരുന്നു. മറുവശത്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം റോബര്‍ട്ടോ ഫെര്‍മിനോ പാഴാക്കി. 14-ാം മിനിട്ടില്‍ വലതു പാര്‍ശ്വത്തിലൂടെ പന്തുമായി ഇരച്ചു കയറിയ മെസിയെ അലക്‌സ് സാന്‍ഡ്രോ ബോക്‌സിനുള്ളില്‍ വീഴ്ത്തി. പെനല്‍റ്റി എടുത്ത മെസിക്ക് പിഴച്ചു. ദുര്‍ബലമായ ഷോട്ട് ഗോള്‍ കീപ്പര്‍ അലിസണ്‍ തട്ടിയകറ്റി. എന്നാല്‍ പന്ത് വീണത് മെസിയുടെ തന്നെ കാല്‍ക്കലായിരുന്നു. അത് വലയിലേക്ക് തട്ടിയിട്ടാണ് മെസി ടീമിന് വിജയമൊരുക്കിയത്.
