
വീണ്ടും രാഷ്ട്രീയകൊലയും ഹര്‍ത്താലും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ചെറിയ ഇടവെളക്കുശേഷം കേരളം വീണ്ടും രാഷ്ട്രീയ കൊലക്കും ഹര്‍ത്താലിനും സാക്ഷിയായി. മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയപകമൂലമാണെന്നാണ് പോലീസ് ഭാഷ്യം. കേസില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികളുമായി അടുത്ത ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ തീരദേശ മേഖലയിലല്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. കൊലപാതകത്തിന്
ഇന്നലെ വൈകിട്ട് 8 മണിയോടെ ആയിരുന്നു സംഭവം. മുസ്ലിം ലീഗ് പ്രവര്‍ത്തകനും അഞ്ചുടി സ്വദേശിയുമായ ഇസ്ഹാഖിനെയാണ് കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി ആയിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. എന്നാല്‍ സി.പി.എമ്മിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യം ആയിരിക്കാം കൊലപാതലത്തിലേക്ക് നായിച്ചതെന്നുമാണ് സി.പി.എം മലപ്പുറം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം
