അയ്യന്‍കാളിയെ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ആധുനിക ജനാധിപത്യ കേരളത്തെ നിര്‍മ്മിച്ചെടുത്ത നവോന്ഥാന നായകനും സാമൂഹിക പരിഷ്‌ക്കര്‍ത്താവും ദലിത് ആദിവാസി ജനതയുടെ വിമോചനകനുമായ മഹാത്മാ അയ്യന്‍കാളിയെ ഫെയ്സ്ബുക്കിലൂടെ അപമാനിക്കുകയും അവഹേളിക്കുകയും സാമൂഹിക കലാപത്തിന് ശ്രമിക്കുകയും ചെയ്ത ക്രിമിനലുകളെ എത്രയും വേഗം അറസ്റ്റ് ചെയ്തു ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് സമുദായ മുന്നണി ഡി ജി പിക്കും സൈബര്‍ പോലീസിനും ജില്ലാ പോലീസ് മേധാവികള്‍ക്കും പരാതി നല്‍കി. മഹാത്മാ അയ്യന്‍കാളിയുടെ മുഖം ഒരു പട്ടിയുടെ ചിത്രത്തിന്റെ മുഖത്തിന്റെ സ്ഥാനത്ത് മോര്‍ഫ് ചെയ്തു ചേര്‍ത്തു ‘വളര്‍ത്തു പട്ടിയ്ക്ക് ഇടാന്‍ പറ്റിയ പേരുകള്‍ തൂക്ക്. ex :- അയ്യങ്കാളി’ എന്ന തലക്കെട്ടോടെ KuKuCha എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ Cobra Kai എന്ന ID ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് ആദിവാസി ദലിത് ജനതയുടെ വിമോചകനായ മഹാത്മാ അയ്യന്‍കാളിയെ പട്ടിയായി ചിത്രീകരിക്കുന്നത് ആ മഹാത്മാവിനെ ജാതീയമായും വംശീയമായി അപമാനിക്കുന്നതിനൊപ്പം ആദിവാസി ദലിത് ജനതയെയും ജാതീയമായും വംശീയമായും അപമാനിക്കുന്നത് കൂടിയാണ്. മാത്രമല്ല അയ്യന്‍കാളിയെ രാഷ്ട്രീയമായും വൈകാരികമായും കാണുന്ന ദലിത് ജനതയെ പ്രകോപിച്ചു സാമൂഹിക സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യവും ഈ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ക്രിമനലുകളെ അറസ്റ്റ് ചെയ്തു നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം സംസ്ഥാനവ്യാപകമായി പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.  Dalit community front filed a complaint to the authorities demanding the arrest and punishment of the criminals who insulted Mahatma Ayyankali in Facebook.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അയ്യന്‍കാളിയെ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം

  1. അയ്യൻകാളിയെ അവഹേളിച്ചവർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തി സർക്കാർ നടപടി ഉണ്ടാവണം. ഇക്കാര്യത്തിൽ ദലിത് ജനവിഭാഗം ഒന്നിച്ച് നിൽക്കുകയും ആ സാമൂഹ്യ ദ്രോഹിയെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കും വരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യണം. ദലിത് സമുദായ മുന്നണി മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകേണ്ടത് അനിവാര്യമായി കാണുക.

Leave a Reply