
സദാചാരഗുണ്ടായിസവുമായി ഹനുമാന്മാര്‍…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊച്ചിയില്‍ ചുംബനസമരത്തിനെതിരെ രംഗത്തുവന്ന എസ്.ഡി.പി.ഐ, കെ.എസ്.യു, യുവമോര്‍ച്ച പോലുള്ള സംഘടനകളൊന്നും കോഴിക്കോടെത്തിയില്ല. നല്ലത്. എവിടെനിന്നോ ഒരു ഹനുമാന്‍ സേനയും പിന്നെ ശിവസേന ഗുണ്ടകളുമാണ് രംഗത്തെത്തിയത്. അവര്‍ക്ക് കൂട്ടായി പോലീസും. നിയമവിരുദ്ധമല്ലാത്ത രീതിയില്‍ പ്രതികരിച്ചവരെ തടയാനും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനും മര്‍ദ്ദിക്കാനും ഉപദേശിക്കാനും പോലീസിന് ആരാണ് അധികാരം നല്‍കിയത്. സമരം തടയാന്‍ ശ്രമിച്ചവരെയല്ലേ തടയേണ്ടത്….. ദീതി ദാമോദരനും പ്രേംചന്ദുമടക്കമുള്ളവരെ മര്‍ദ്ദിക്കുമ്പോള്‍്‌പോലും പോലീസ് കാഴ്ചക്കാരായിരുന്നു.
