
കോലിക്ക് ഏഴാം ഡബ്ബിള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഡബ്ബിള്‍ സെഞ്ച്വറി. 254 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിയടെ ഇന്നിഗ്‌സിന്റെ കരുത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളും ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്നു. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധസെഞ്ചുറികളും നേടി.
[widgets_on_pages id=”wop-youtube-channel-link”]
ടെസ്റ്റിലെ 26-ാം സെഞ്ച്വറി തികച്ച കോലിയുടെ ഏഴാമത് ഡബ്ബിള്‍ സെഞ്ച്വറിയാണിത്. കോലി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. അവസാന 15 ഓവറില്‍ ഇന്ത്യ 127 റണ്‍സാണ് അടിച്ചു കൂട്ടിയത്. 91 റണ്‍സെടുത്ത ജഡേജയെ മുത്തുസാമി തിയൂനിസ് ഡിബ്രുയിന്റെ കൈകളിലെത്തിച്ചതോടെ കോലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
