
പോലീസ് ഓഫിസര്‍ കുമാറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പോലീസുകാര്‍ കീഴടങ്ങി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കല്ലേക്കാട് എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ അട്ടപ്പാടി സ്വദേശി കുമാറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട ഏഴു പൊലീസുകാര്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി.ക്ക് മുന്‍പാകെ കീഴടങ്ങി. എ.എസ്.ഐമാരായ റഫീഖ്, ഹരിഗോവിന്ദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത് വിശാഖ്, ജയേഷ് എന്നിവരാണ് കീഴടങ്ങിയത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം, മോഷണക്കുറ്റം, എസ്.സി.-എസ്.ടി. അട്രോസിറ്റീസ് പ്രകാരമുള്ള വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. നേരത്തെ ഇവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒന്നാം പ്രതി മുന്‍ ഡെപ്യൂട്ടി കമാണ്ടന്റ് എല്‍. സുരേന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
