
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയില്‍ പൊലിഞ്ഞത് 233 ജീവന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദേശീയപാതാനിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോള്‍ 10 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം കഴിയാത്ത മണ്ണുത്തി – വടക്കഞ്ചേരി ഭാഗത്ത് ഇതുവരെ പൊലിഞ്ഞത് 233 ജീവനകളെന്നു വിവരാവകാശ രേഖ. 600ല്‍ പരം പേര്‍ക്ക് പരിക്കുപറ്റി. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍തത്‌നവും തകര്‍ന്ന റോഡുകളും ശരിയായ സൂചനാബോര്‍ഡുകളില്ലാത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണം. പല തവണ നാട്ടുകാര്‍ പ്രതിഷേധങ്ങള്‍ നടത്തിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. കുതിരാന്‍ തുരങ്കമാകട്ടെ ഇനിയും ഗതാഗതയോഗ്യമായിട്ടില്ല.
