
15 ഇതര സംസ്ഥാന തൊഴിലാളികള്‍ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റെയില്‍വേ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന 15 ഇതര സംസ്ഥാന തൊഴിലാളികള്‍ ഗുഡ്‌സ് ട്രെയിന്‍ കയറി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ കര്‍മാദിലെ ജല്‍നാ റെയില്‍വേ ട്രാക്കിലാണ് ഇന്നു പുലര്‍ച്ചെ ദാരുണമായ സംഭവമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മേഖലയിലെ തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ കാല്‍ നടയായി സ്വദേശമായ മധ്യപ്രദേശിലേക്ക് പോകുകയായിരുന്നു എന്നും രാത്രി ട്രാക്കില്‍ ഉറങ്ങുകയായിരുന്നു എന്നും പറയപ്പെടുന്നു.
