മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരല്ല, മുഴുവന്‍ പേരും രാഷ്ട്രീയ പ്രവര്‍ത്തകരാകുകയാണ് വേണ്ടത്.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

DYFIസി.പി.എമ്മിന് സമാനമായി മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കാനുള്ള ഡി.വൈ.എഫ്.ഐയുടെ നീക്കം ജാധിപത്യസംവിധാനത്തിന് ഗുണകരമാണെന്നു പറയാനാകില്ല. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുകയല്ല വേണ്ടത്. എ്ല്ലാവരും രാഷ്ട്രീയപ്രവര്‍ത്തകരാകുകയാണ് വേണ്ടത്. ജീവിക്കാനുള്ള പണമുണ്ടാക്കേണ്ടത് തൊഴിലെടുത്താണ്.
ഒരു ബ്ലോക്കില്‍ ഒരാളെന്ന നിലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയമിക്കാനാണത്രെ തീരുമാനം. ഇവര്‍ക്ക് നല്‌കേണ്ട അലവന്‍സ് ബ്ലോക്ക് കമ്മിറ്റി നല്‍കും. ഇതുസംബന്ധിച്ച് സംസ്ഥാനക്യാമ്പില്‍ അവതരിപ്പിച്ച രേഖ ഡി.വൈ.എഫ്.ഐ. അംഗീകരിച്ചു.
സി.പി.എമ്മിന്റെ പാര്‍ട്ടിശക്തിക്കനുസരിച്ച് ഡി.വൈ.എഫ്.ഐ. വളരുന്നില്ലെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് ഈ തീരുമാനം. പാര്‍ട്ടി ബ്രാഞ്ചുകള്‍ക്കനുസരിച്ച് ഡി.വൈ.എഫ്.ഐ.യ്ക്ക് യൂണിറ്റുകളില്ല. ചെറുപ്പക്കാര്‍ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. പല യൂണിറ്റുകളുടെയും പ്രവര്‍ത്തനം നിര്‍ജീവമാണ് തുടങ്ങിയ വിലയിരുത്തലുകളുടെ തുടര്‍ച്ചയാണത്രെ ഈ തീരുമാനം. വാര്‍ഡ്തലത്തില്‍ ഒരു മുഴുവന്‍സമയ പ്രവര്‍ത്തകന് അലവന്‍സ് നല്കാന്‍ സി.പി.എം. തീരുമാനിച്ചിരുന്നു. ഇതേ പരിഷ്‌കാരമാണ് ഡി.വൈ.എഫ്.ഐ.യിലും നടപ്പാക്കുന്നത്.
വിപ്ലവം തൊഴിലാക്കിയവര്‍ എന്നത് പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പമാണ്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ അതിനനുസൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്കും യുവജനസംഘടനക്കും എന്തിനാണ് മുഴുവന്‍ സമയ പ്രവര്‍ത്തകര്‍? അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. കോര്‍പ്പറേറ്റുകള്‍ പല രീതിയിലും ജനാധിപത്യസംവിധാനത്തെ കൈപിടിയിലാക്കുന്നു. വര്‍ഗ്ഗീയവികാരങ്ങളും ജനാധിപത്യത്തിന്റെ അന്തസത്ത തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതെല്ലാം മറികടന്ന് ജനാധിപത്യത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാനും അധികാരത്തെ അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളിലെത്തിക്കാനുമുള്ള അന്വേഷമങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. അതിനിടയിലാണ് രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കിയവരെന്ന ജനാധിപത്യവിരുദ്ധസംവിധാനത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നത്. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുപകരം കുറച്ചുപേര്‍ക്ക് അത് വേതനം നല്‍കുന്ന തൊഴിലാക്കിമാറ്റുക. ഡിവൈഎഫ്‌ഐയില്‍ തന്നെ ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മുഴുവന്‍സമയ പ്രവര്‍ത്തകനെ ശമ്പളത്തോടെ നിയോഗിക്കുന്നത് യുവജനസംഘടനയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു വിമര്‍ശനം. ബ്ലോക്ക് കമ്മിറ്റികള്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുപകരം ഒരാളെ പ്രവര്‍ത്തനത്തിന് നിയോഗിക്കുന്നത് അപ്രായോഗികമാണെന്നും വിമര്‍ശനമുണ്ടായി.
തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. ഇപ്പോള്‍തന്നെ നമ്മുടെ നേതാക്കളില്‍ ആ ധാരണയുണ്ട്. ഇവരില്‍ ഫാസിസ്റ്റ് പ്രവണതകളും അഴിമതിയും വളരുക മാത്രമല്ല, മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്. ഫാസിസത്തിനെതിരായ യഥാര്‍ത്ഥ പ്രതിരോധവും അതുതന്നെ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply