മുലായംസിംഗിനേയും അബു അസ്മിയേയും തൂക്കിലേറ്റണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mulayam

വധശിക്ഷകള്‍ പ്രാകൃതമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി മഹാരാഷ്ട്രാ സംസ്ഥാന അധ്യക്ഷന്‍ അബു അസ്മിയേയും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിനേയും തൂക്കിലേറ്റുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്ത്രീകളുടെ മുന്‍കൈയിലായിരിക്കണം അതു ചെയ്യേണ്ടത്. ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്നാണ് അബു അസ്മി പറയുന്നത്. മുബൈയില്‍ ബലാല്‍സംഗ കേസില്‍ പ്രതികളായവരെ തൂക്കികൊല്ലാന്‍ വിധിച്ച കോടതിവിധിയെ പരാമര്‍ശിക്കവെ സംഭവത്തെ ലഘൂകരിച്ച് ആണ്‍കുട്ടികള്‍ക്ക് തെറ്റുപറ്റാമെന്ന് മുലായം പറഞ്ഞിരുന്നു. അതേകുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കവെയാണ് അബു അസ്മി ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളെയും തൂക്കിലേറ്റണമെന്ന് പറഞ്ഞത്. ബലാത്സംഗം നടന്നുവെന്ന പരാതി ഉയര്‍ന്നാല്‍ സമ്മതപ്രകാരമാണോ, അല്ലാതെയാണോയെന്ന് നോക്കാതെ സ്ത്രീയെയും പുരുഷനെയും ശിക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും… പിന്നീട് അവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി. പെണ്‍കുട്ടി താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പരാതി നല്‍കി. അങ്ങനെ മൂന്ന് പാവം യുവാക്കള്‍ക്ക് വധശിക്ഷ വിധിച്ചു. ബലാത്സംഗ കേസുകളില്‍ വധശിക്ഷ വേണോ? അവര്‍ ആണ്‍കുട്ടികളാണ്. അവര്‍ തെറ്റു ചെയ്യും. ഇത്തരം നിയമങ്ങള്‍ മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കും. വ്യാജ പരാതികള്‍ നല്‍കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും’ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് മുലായം ഇങ്ങനെ പറഞ്ഞത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply