
മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ ജെയ്‌സണ്‍ സി കൂപ്പര്‍, തുഷാര്‍ നിര്‍മല്‍ സാരഥി എന്നിവരെ അറസ്റ്റ് ചെയ്ത കേരള സര്‍ക്കാര്‍ നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. അന്യായമായി അറസ്റ്റ് ചെയ്ത ഇരുവരെയും വിട്ടയക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കേരളത്തില്‍ വിവിധയിടങ്ങളിലായി നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞതായും ഏതാനും ചില ലഘു ലേഖകളും എന്താണ് മാവോയിസം എന്ന പുസ്തകവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്നുമാണ് പോലീസ് അറിയിച്ചിരിക്കുന്നതെന്നും ആംനസ്റ്റി അറിയിച്ചു.
ഏതാനും ചില ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയെയും ആനംസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.ഇത്തരം ലഘു ലേഖകള്‍ കൈവശം വച്ചതുകൊണ്ടുമാത്രം ആരെയും മാവോയിസ്‌റ്റെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യാനാവില്ലെന്ന് ബിനായക് സെന്നിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 2011ല്‍ സുപ്രീം കോടതി ഉത്തരവിട്ടതായും സംഘടന ചൂണ്ടിക്കാണിച്ചു.
സമാനമായ ഉത്തരവ് 2010ല്‍ വിശ്വനാഥ് കേസില്‍ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ചതായും ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നു.
