മദ്യം : റഫറണ്ടം നടത്തണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

lllഏറെ മാസങ്ങളായി കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം മദ്യമാണല്ലോ. എന്നാല്‍ മദ്യമല്ല ചര്‍ച്ച ചെയ്‌പ്പെടുന്നത് എന്നതാണ് തമാശ. മദ്യത്തിന്റെ പേരില്‍ കക്ഷി രാഷ്ട്രീയ കളികളാണ് അരങ്ങേറുന്നത്. അതാകട്ടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ മാത്രമല്ല. രണ്ടുമുന്നണികളും തമ്മിലും മുന്നണികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലുമാണ്. അതില്‍ മുഖ്യം വിഎം സുധീരനും ഉമ്മന്‍് ചാണ്ടിയും തമ്മിലുള്ള മത്സരം തന്നെ. ഈ സാഹചര്യത്തില്‍ ഇനി ചെയാവുന്നത് ഒന്നുമാത്രം. മദ്യവിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍് റഫറണ്ടം നടത്തുക. ഭൂരിപക്ഷാഭിപ്രായം നടപ്പാക്കുക. ജനങ്ങളോട് നേരിട്ട് വോട്ടെടുപ്പ് നടത്തി തീരുമാനമെടുത്താല്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മാതൃകയായിരിക്കും അത്.
കെപിസിസി പ്രസിഡന്റായപ്പോള്‍ തന്റെ പ്രഖ്യാപിത അജണ്ടയായ മദ്യനിരോധനവിഷയത്തിലേക്ക് സുധീരന്‍ എത്തുകയായിരുന്നു. സത്യത്തില്‍ പടിപടിയായ മദ്യനിരോധനം തന്നെയായിരുന്നു സുധീരന്‍ മുന്നോട്ടുവെച്ചത്. എന്നാല്‍് സുധീരനെ കടത്തിവെട്ടാന്‍ ഉമ്മന്‍  ചാണ്ടി നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനകാരണം. പ്രായോഗികമല്ലാത്ത കാര്യങ്ങള് ആദ്യം പ്രഖ്യാപിക്കുകയും പിന്നീട് പ്രായോഗികമല്ല എന്നു മനസ്സിലാക്കുകയും കോടതികളുടെ പേരുപറയുകയും ചെയ്ത് പ്രശ്‌നങ്ങളെ വഷളാക്കുകയായിരുന്നു ഉമ്മന്‍് ചാണ്ടിയും ബാബുവും ചെയ്തത്. ഇടക്കു മാണിക്കെതിരെ വന്ന കോഴ ആരോപണവും ഉമ്മന്‍് ചാണ്ടിക്കു ഗുണമായി. അതു പ്രതിപക്ഷത്തും ഉണ്ടാക്കിയ പ്രശ്‌നങ്ങളിലും മുഖ്യമന്ത്രി ഹാപ്പി. ഇനി മദ്യനയവും സുധീരനേയും മാറ്റുന്നതോടെ ചിത്രം പൂര്‍ത്തിയാകും. ജനം വിഡ്ഢിയുമാകും. അങ്ങനെ വിഡ്ഢിയാകാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. റഫറണ്ടം..
മദ്യനയത്തില്‍ അടിസ്ഥാനപരമായ മാറ്റംവരുത്താതെ പ്രായോഗികത കണക്കിലെടുത്ത് തിരുത്തല്‍വേണമെന്ന നിലപാടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് മദ്യനയത്തില്‍ ചില തിരുത്തലുകള്‍ വേണ്ടിവരുമെന്ന് ഘടകകക്ഷികളും ചിന്തിക്കുന്നു. ഈ സാഹചര്യത്തില്‍ തിരുത്തല്‍ വലിയ പ്രശ്‌നമല്ലാതായി മാറുകയാണ്. സുധീരനെ മാത്രമേ ഭയപ്പെടേണ്ടതുള്ളു സുധീരനാകട്ടെ അതീവ ജാഗ്രതയിലാണ്.
മദ്യനയം ഒറ്റദിവസംകൊണ്ടെടുത്ത തീരുമാനമല്ലെന്നും പുനഃപരിശോധനയ്ക്ക് പ്രസക്തിയില്ലെന്നും സുധീരന്‍ പറയുന്നു. ബാറുകള്‍ പൂട്ടാന്‍ ആഗസ്ത് 21ന് യു.ഡി.എഫ്. ഒറ്റക്കെട്ടായി എടുത്ത തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. ഇതില്‍ മാറ്റംവരുത്തേണ്ടതില്ല. പൊതുതീരുമാനത്തിന് എതിര് നില്‍ക്കുന്നത് പ്രായോഗികമാകില്ല എന്ന് സുധീരനറിയാം.  അതേസമയം, നയത്തില്‍ കാര്യമായ വിട്ടുവീഴ്ചയും സമ്മതിക്കാനാകില്ലെന്ന സൂചന ചില ഘടകകക്ഷി നേതാക്കള്‍ക്ക് ഇതിനകം തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്. മിക്കവാറും തിരുത്തല്‍ നടപടികള്‍ രണ്ട് കാര്യങ്ങളിലേക്കായി പരിമിതപ്പെടും. ഒന്ന്, ബിയര്‍ വൈന്‍ പാര്‍ലര്‍ പ്രശ്‌നം. പൂട്ടിക്കിടക്കുന്ന ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസത്തിനായി അവിടയൊക്കെ ബിയര്‍വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുക എന്നതാണ് മുന്നണിയുടെയും സര്‍ക്കാറിന്റെയും മുന്നിലെത്തിയിരിക്കുന്ന ഒരു പ്രധാന ശുപാര്‍ശ. പക്ഷേ, അതിന് സുധീരന്‍ അനുവദിക്കാനിടയില്ല. നിയന്ത്രിത രീതിയില്‍ അനുവദിക്കുന്നതിനുള്ള തീര്‍പ്പായിരിക്കും മിക്കവാറും ഉണ്ടാകുക.
രണ്ടാമത്തേത് വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന പ്രധാന ആവശ്യമാണ്. ഞായറാഴ്ചയില്‍ മദ്യവില്പന അനുവദിക്കണമെന്നതാണത്.  ഇക്കാര്യത്തില്‍ മുന്നണിയില്‍ ഏകാഭിപ്രായമുണ്ടാകാനാണ് സാധ്യത.  മദ്യനയം ടൂറിസം മേഖലയ്ക്ക് ദോഷകരമായോ എന്നതിനെപ്പറ്റി ആധികാരികമായ പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് സുധീരന്‍ തന്നെ സൂചിപ്പിച്ചു. അപ്പോഴും നയത്തില്‍ കൊണ്ടുവരുന്ന തിരുത്തലുകളൊന്നും തന്റെ മാത്രം അക്കൗണ്ടില്‍ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
ഹൈക്കോടതി വിധി പരിഗണിച്ച് ഫോര്‍സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കെല്ലാം ബാര്‍ അനുവദിക്കണമെന്ന നിര്‍ദേശവും സര്‍ക്കാറിനു മുന്നിലെത്തിയിട്ടുണ്ട്. പക്ഷെ അത്തരമൊരു സ്ഥിതി ഒഴിവാക്കാന്‍ വി.എം. സുധീരന്‍  രംഗത്തുവരും. ഫോര്‍സ്റ്റാര്‍ പദവിക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ നിലവിലുള്ള ത്രീസ്റ്റാറുകളും വൈകാതെ ആ പദവിയിലെത്തുമെന്ന് അദ്ദേഹം  സംശയിക്കുന്നു. അതോടെ, ഫലത്തില്‍ മദ്യനയം പഴയനിലയിലെത്തുമെന്നും.
എന്തായാലും സുധീരള്‍ അധികകാലം ആ സ്ഥാനത്തുണ്ടാവില്ല എന്നദ്ദേഹത്തിനുപോലുമറിയാം. ജനപക്ഷയാത്രയെപോലും തകര്ക്കാന്‍ ശ്രമിച്ചവര്‍ അതിനു മടിക്കില്ലെന്നും. അപ്പോഴും വിഎസിനുണ്ടായിരുന്ന പോലെ ജനകീയ പിന്തുണ തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
ഇത്തരമൊരു സാഹചര്യത്തെ മറികടക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. ജനഹിത പരിശോധന. ജനഹിതമറിഞ്ഞാല്‍് അതിനെ മറികടക്കാന്‍ രാഷ്ട്രീയക്കാര്‍ക്കോ കോടതിക്കോ എളുപ്പമല്ല. അത്തരമൊരു കീഴ്‌വഴക്കമാരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply