പ്രസവം അശ്ലീലപ്രവര്‍ത്തിയോ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Pregnancy-And-Delivery-Shot-Live-In-Malayalam-Film-Kalimannu-KT-200x300

മലയാള സിനിമയില്‍ എത്രയോ പ്രസവരംഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച കളിമണ്ണില്‍ പ്രത്യേകതയൊന്നുമില്ല. ഉള്ളത് കളിമണ്ണിലേത് ഒറിജിനല്‍ പ്രസവമായിരുന്നു എന്നതാണല്ലോ. മറ്റെല്ലാം അഭിനയമായിരുന്നു. സിനിമയും നാടകവുമൊക്കെ അഭിനയിക്കാനുള്ളതാണ്. ജീവിക്കാനുള്ളതല്ല. സിനിമയില്‍ ഒരാളെ കൊല്ലുന്ന സീന്‍ ഉണ്ടെങ്കില്‍ ശരിക്കും കൊല്ലാറില്ലല്ലോ.
എന്നുവെച്ച് സദാചാരത്തിന്റെ പേരുപറഞ്ഞ് സിനിമക്കെതിരായ നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രസവരംഗം എങ്ങനെ ചിത്രീകരിക്കണമെന്നത് സംവിധായകന്‍ തീരുമാനിച്ചോട്ടെ. സിനിമ കാണേണ്ടവര്‍ കാണുക. അല്ലാത്തവര്‍ കാണേണ്ട. ഫലത്തില്‍ പ്രസവം അഭിനയിക്കുന്നതുപോലെ തന്നെയാകും ഒറിജിനല്‍ പ്രസവവും സിനിമയില്‍ കാണുക. പ്രസവ ചിത്രീകരണ രംഗം ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന ഒരു വിഭാഗം തിയ്യറ്റര്‍ ഉടമകളുടെ നിലപാട് ഒരിക്കലും ശരിയല്ല. മുമ്പ് ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ച രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ പ്രിവ്യു നടത്തണമെന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നിലപാട് സാംസ്‌കാരിക ഫാസിസമാണ്. പ്രസവ രംഗങ്ങള്‍ ഒട്ടും കാണിക്കാതെ പ്രസവ സമയത്ത് ശ്വേതയുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചിട്ടുള്ളതെന്ന് സംവിധായകന്‍ ബ്ലെസ്സി ഇന്നലെ പറഞ്ഞിരുന്നു. അതിലെന്ത് തെറ്റ്? ആത്യന്തികമായി പ്രസവം ഒരു അശ്ലീലപ്രവര്‍ത്തിയൊന്നുമല്ലല്ലോ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply