
കേരള സാഹിത്യ അക്കാദമി വിശ്വഷ്ടാംഗത്വം എം.മുകുന്ദനും കെ.ജി ശങ്കരപ്പിള്ളക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരള സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ വിശ്വഷ്ടാംഗത്വം എം.മുകുന്ദനും കെ.ജിശങ്കരപ്പിള്ളക്കും. 50,000 രൂപയും രണ്ട് പവന്‍ സ്വര്‍ണപ്പതക്കവുമാണ് വിശിഷ്ടാംഗത്വം. സ്‌കറിയ സക്കറിയ ഒ.എം അനുജന്‍, എസ്.രാജേശേഖരന്‍, മണമ്പൂര്‍ രാജന്‍ ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം. 30,000 രൂപയാണ് സമഗ്ര സംഭാവനാ പുരസ്‌കാരം .മറ്റു പുരസ്‌കാരങ്ങള്‍.
വി.എം.ഗിരിജ (കവിത ബുദ്ധപൂര്‍ണിമ), കെ.വി.മോഹന്‍കുമാര്‍ (നോവല്‍ ഉഷ്ണരാശി), കെ.രേഖ (ചെറുകഥ മാനാഞ്ചിറ), രാജ്മോഹന്‍ നീലേശ്വരം (നാടകം ചൂട്ടുംകൂറ്റും), പി.പി.രവീന്ദ്രന്‍ (സാഹിത്യവിമര്‍ശനം ആധുനികതയുടെ പിന്നാമ്പുറം), ഡോ.കെ.ബാബു ജോസഫ് (വൈജ്ഞാനിക സാഹിത്യം പദാര്‍ഥം മുതല്‍ ദൈവകണം വരെ), മുനി നാരായണ പ്രസാദ് (ജീവചരിത്രം ആത്മകഥ ആത്മായനം), ബൈജു എന്‍.നായര്‍ (യാത്രാവിവരണം-ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), പി.പി.കെ.പൊതുവാള്‍ (വിവര്‍ത്തനം സ്വപ്നങ്ങളുടെ വ്യാഖ്യാനം)
