എക്‌സിറ്റ് പോള്‍ : ഓഹരിവിപണിയില്‍ മുന്നേറ്റം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വന്‍ കുതിപ്പ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍ ഇന്ന് ഏറ്റവും ഉയര്‍ന്ന ഏകദിന വ്യാപാരം റിപ്പോര്‍ട്ട് ചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വന്‍ മുന്നേറ്റമുണ്ടായി. വിനിമയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.72 എന്ന നിലയിലാണ്. വെളളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 70.23 എന്ന താഴ്ന്ന നിരക്കിലായിരുന്നു. സെന്‍സെക്‌സ് 1,421 പോയിന്റാണ് ഉയര്‍ന്നത്. ഇതോടെ സൂചിക 39,352 ലേക്ക് കുതിച്ചുകയറി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും വന്‍ മുന്നേറ്റം പ്രകടമായിരുന്നു. നിഫ്റ്റി 3.7 ശതമാനം ഉയര്‍ന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 11,828 ലെത്തി.
ഏതാണ്ട് എല്ലാ ഓഹരികളും നേട്ടത്തിലാണ്. ബാങ്കിങ്, ഓട്ടോ ഓഹരികള്‍ വന്‍ മുന്നേറ്റം പ്രകടിപ്പിച്ചു. നിഫ്റ്റിയില്‍ ബാങ്കിങ് ഓഹരികളും ഓട്ടോ സൂചികയും നാല് ശതമാനം വീതം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക് ഓഹരികള്‍ എട്ട് മുതല്‍ 10 ശതമാനം വരെ നേട്ടമുണ്ടാക്കി. സെന്‍സെക്‌സില്‍ സ്റ്റേറ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 8.5 ശതമാനം ഉയര്‍ന്നു. ടാറ്റാ മോട്ടേഴ്‌സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര, മാരുതി, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ ഓഹരികള്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ നേട്ടമുണ്ടാക്കി.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply