
എം വി രാഘവന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കുന്നിക്കല്‍ നാരായണനും കെ പി ആര്‍ ഗോപാലനും എം വി ആര്യനും മറ്റും പോയിട്ടും ക്ഷീണമുണ്ടാകാതിരുന്ന സിപിഎമ്മിന് ആദ്യമായി ക്ഷീണമുണ്ടായത് എം വി ആര്‍ പോയപ്പോഴായിരുന്നു. എം വി ആര്‍ അന്നു പറഞ്ഞ പലതും പിന്നീട് പാര്‍ട്ടിക്ക് അംഗീകരിക്കേണ്ടിവന്നു എന്നത് വേറെ കാര്യം. ഇ എം എസും എം വി ആറും പാര്‍ട്ടിയില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇ എം എസിനെതിരെ ആത്മകഥയില്‍ ഏറെ എഴുതിയിട്ടുണ്ട് ഇദ്ദേഹം. സഹകരണമേഖലയില്‍ എം വി ആറിന്റെ സംഭാവനകള്‍ വലുതാണ്. ഒപ്പം കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കണ്ണൂരില്‍ അഭിലഷണീയമല്ലാത്ത പല പ്രവണതകളും കൊണ്ടുവന്ന നേതാവ് എന്ന രീതിയില്‍ കൂടിയാകും എം വി ആര്‍ ഓര്‍മ്മിക്കപ്പെടുക…..
