
പിന്തുണതേടി ഉദയകുമാര്‍ ട്രെയിന്‍ യാത്രയില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആണവോര്‍ജ വിരുദ്ധ പ്രചാരണത്തിന് പിന്തുണ തേടി ആണവവിരുദ്ധ സമരസമിതി കോ ഓഡിനേറ്ററും കൂടംകുളം സമരനേതാവുമായി ഡോ. എസ്.പി. ഉദയകുമാര്‍ രാജ്യത്തെങ്ങും തീവണ്ടിയാത്രനടത്തുന്നു. കന്യാകുമാരിയില്‍ നിന്ന് കാശ്‌മീരിലേക്കും മുംബൈയില്‍നിന്നും ദിബ്രുഗറിലേക്കുമാണ് യാത്ര. കന്യാകുമാരിയില്‍നിന്ന് കശ്‌മീരിലേക്കുള്ള യാത്ര ഹിമസാഗര്‍ എക്‌സ്‌പ്രസില്‍ ആരംബിച്ചു. യാത്രയില്‍ 15 സ്‌ത്രീകള്‍ ഉള്‍പ്പെടെ 25 ആണവവിരുദ്ധ പ്രവര്‍ത്തകരുണ്ട്. ആണവമുക്തരാജ്യം എന്ന സന്ദേശമാണ് യാത്രയില്‍ ഉന്നയിക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ വിശദീകരണങ്ങള്‍ നടക്കുന്നുണ്ട്. യാത്രക്കാരുമായും സംസാരിക്കുന്നു. യാത്രക്കാര്‍ക്ക് അതാതു ഭാഷകളില്‍ ലഘുലേഖകള്‍ വിതരണംചെയ്യുന്നു. കൂടങ്കുളം ആണവനിലയത്തിനെതിരെയുള്ള സമരങ്ങളുമായി
തിങ്കളാഴ്‌ച കശ്‌മീരിലത്തെുന്ന ഉദയകുമാറും സംഘവും മൂന്നുദിവസം അവിടെ തങ്ങിയശേഷം നവയുഗ് എക്‌സ്‌പ്രസില്‍ തിരിക്കും. തിരിച്ചുള്ള യാത്രയിലം പ്രചാരണ പരിപാടികള്‍ നടക്കും. പിന്നീടാണ് മുംബൈയില്‍നിന്ന് ദിബ്രുഗറിലേക്കുള്ള കിഴക്കു – പടിഞ്ഞാറന്‍ യാത്ര.
