ഇന്ത്യ – പാക് ആണവയുദ്ധം 200 കോടി പേരെ ഉന്മൂലനം ചെയ്യും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

Nuclear-War-America-250x212

കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും ഇന്ത്യ – പാക് യുദ്ധമുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞതായും താന്‍ ജീവിച്ചിരിക്കുമ്പോള്‍ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ ജയിക്കില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി മറുപടി പറഞ്ഞതായും പിന്നീട് എല്ലാം നിഷേധിച്ചതായുമുള്ള റിപ്പോര്‍ട്ടുകള്‍ക്കു പുറകെയിതാ ശ്രദ്ധേയമായ ഒരു പഠനം പുറത്തുവന്നിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ആണവയുദ്ധം ഉണ്ടായാല്‍ ആഗോള ക്ഷാമത്തിനും 200 കോടിയിലധികം ആളുകളുടെ മരണത്തിനും മനുഷ്യവംശത്തിന്റെ തന്നെ അന്ത്യത്തിനും അത് വഴിവെക്കുമെന്നാണ് പഠനം. ഇന്റര്‍നാഷ്ണല്‍ ഫിസിഷ്യന്‍സ് ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് നൂക്ലിയര്‍ വാര്‍ (ഐപിപിഎന്‍ഡബ്ല്യു) ആണ് പഠനം നടത്തിയത്. ചെറിയ തോതിലുള്ള ആണവായുധ ഉപയോഗം അന്തരീക്ഷത്തെയും കാര്‍ഷിക ഉത്പാദനത്തെയും തകര്‍ത്ത് ലോകത്തില്‍ ഭക്ഷ്യദാരിദ്ര്യത്തിന് തന്നെ വഴിവെക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആണവയുദ്ധത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ജനസംഖ്യയില്‍ ഒന്നാമതുള്ള ചൈനയായിരിക്കും. ആണവ യുദ്ധത്തെ തുടര്‍ന്ന് ചൈന അതിഭയങ്കരമായ ഭക്ഷ്യക്ഷാമം അനുഭവിക്കേണ്ടി വരും. ആണവ യുദ്ധത്തിനു ശേഷം ചൈനയിലെ ഗോതമ്പ് ഉത്പാദനം 50 ശതമാനമായി കുറയും. ചൈനയുടെ അരി ഉത്പാദനത്തില്‍ നാല് വര്‍ഷം കൊണ്ട് 21 ശതമാനത്തിന്റെയും ഒരു ദശകം കൊണ്ട് 31 ശതമാനത്തിന്റെയും കുറവ് ഉണ്ടാകും. ദക്ഷിണേഷ്യയിലെ ആണവയുദ്ധം അന്തരീക്ഷത്തില്‍ കാര്‍ബണ്‍ കണികള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നും ഇതുമൂലം അമേരിക്കയിലെ ചോളം, സോയാബീന്‍ ഉത്പാദനത്തില്‍ ഒരു ദശകം കൊണ്ട് പത്ത് ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയാണ് പഠനത്തിന് വിധേയമാക്കിയതെന്ന് ഐപിപിഎന്‍ഡബ്ല്യു ഉപാധ്യക്ഷന്‍ ഇറ ഹെല്‍ഫന്‍ഡ് അറിയിച്ചു. 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയലും 200,000 പേരുടെ മരണത്തിന് കാരണമായ യുഎസ് ബോംബുകളേക്കാള്‍ മാരകമായ പ്രഹരശേഷിയാണ് ആധുനിക ആണവായുധങ്ങള്‍ക്ക് ഉള്ളതെന്നും ഹെല്‍ഫന്‍ഡ് പറഞ്ഞു. ആണവ യുദ്ധത്തിന്റെ ആഘാതം കൃത്യമായി പ്രവചിക്കാന്‍ സാധിക്കുകയില്ലെന്നും ആണവ ആയുധങ്ങളുടെ നശീകരണം മാത്രമാണ് ആണവ യുദ്ധത്തിന്റെ ഭീകരഫലത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നും പഠനം പറയുന്നു. ലോകത്തില്‍ ഒമ്പത് രാജ്യങ്ങള്‍ ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നുണ്ടെന്നാണ്‌റിപ്പോര്‍ട്ട്. റഷ്യയും അമേരിക്കയുമാണ് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply