ആ പൈതൃകം എന്താണ്‌ മാധവന്‍ നായര്‍?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mmനായര്‍ സമുദായാംഗങ്ങള്‍ കിടപ്പാടം വിറ്റ്‌ ലക്ഷങ്ങള്‍ നല്‍കി ജോലി സമ്പാദിക്കുന്ന പ്രവണത അവസാനിപ്പിക്കണ മെന്നും ആ പണം വാണിജ്യ – വ്യവസായങ്ങളില്‍ മുടക്കി പൈതൃകമായി ലഭിച്ച ബുദ്ധിയും ഇച്ഛാശക്തിയും ഉപയോഗിച്ച്‌ നേട്ടങ്ങളുണ്ടാക്കണമെന്നും ഐ എസ്‌ ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. കൊള്ളാം. ഈ പ്രസ്‌താവനയുടെ ആദ്യഭാഗം ശരിയാണ്‌. അതാകട്ടെ നായര്‍മാര്‍്‌കകുമാത്രമല്ല, എല്ലാവര്‍ക്കും ബാധകമാണ്‌. പലരും അങ്ങനെ ചെയ്യാനാരംഭിച്ചിട്ടുമുണ്ട്‌. എന്നാല്‍ രണ്ടാം ഭാഗം മനസ്സിലാക്കാന്‍ പറ്റുന്നില്ല. ഈ നേട്ടങ്ങളുണ്ടാക്കാന്‍ പൈതൃകമായി ലഭിച്ച ബുദ്ധിയും ഇച്ഛാശക്തിയും ഉപയോഗിക്കണമെന്നതാണത്‌. ആ പൈതൃകവും ഇച്ഛാശക്തിയും എന്താണ്‌? അതുപയോഗിച്ച്‌ താങ്കള്‍ ബിസിനസ്സൊന്നും തുടങ്ങിയില്ലല്ലോ. അതോ താങ്കല്‍ നേടിയ നേട്ടങ്ങള്‍ക്കു കാരണം അതാണോ? മറ്റു വിഭാഗങ്ങലില്‍ നിന്ന്‌ കൂടുതലായി നായര്‍മാര്‍ക്ക്‌ ഈ പൈതൃകവും ഇച്ഛാശക്തിയും കൂടുതലുണ്ടോ? താങ്കളെപോലുള്ള ഒരു ശാസ്‌ത്രജ്ഞന്‍ ഇങ്ങനെ പറയുമ്പോള്‍ അതു സമര്‍ത്ഥിക്കുകകൂടി വേണ്ടേ?
ഉന്നതപദവികളിലിരിക്കുന്നവരില്‍ നിന്ന്‌ ഇത്തരം പ്രസ്‌താവനകള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നുണ്ട്‌. മഹത്തായ ഋഷിപരമ്പരയില്‍പ്പെട്ടവരാണ്‌ ബ്രാഹ്മണരെന്നും ആ കുലത്തില്‍ ജനിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്നും ഐജി സുരേഷ്‌ രാജ്‌ പുരോഹിത്‌ അടുത്തയിടെ പറഞ്ഞിരുന്നു. ചെമ്മീന്‍ സിനിമയില്‍ വെളുത്ത സുന്ദരിയായ കറുത്തമ്മ ചെയ്‌തത്‌ തെറ്റാണെന്നു പറഞ്ഞ്‌ വെറുതെയല്ല അവര്‍ക്ക്‌ കറുത്തമ്മ എന്ന പേരിട്ടതെന്ന്‌ പറഞ്ഞത്‌ ഐ ജി ശ്രീലേഖ. കേരളത്തില്‍ ജാതിചിന്ത നിലവിലില്ല എന്ന വാദത്തിനു മറുപടിയാണ്‌ ഇതെല്ലാം. അതേസമയം മറ്റൊന്നുണ്ട്‌. ഇവരെല്ലാം ഉള്ള കാര്യം തുറന്നു പറയുന്നു. മറുവശത്ത്‌ തങ്ങള്‍ക്ക്‌ ജാതിചിന്തയില്ല, ഒരിക്കലും അതേകുറിച്ച്‌ ചിന്തിക്കാറുമില്ല എന്നു പറയുന്ന എത്രയോ പേരുണ്ട്‌. സംവിധായകന്‍ സ്റ്റാലിന്‍ സൂചിപ്പിച്ച പോലെ ഇങ്ങനെ പറയുന്നവര്‍ സവര്‍ണ്ണരാണ്‌. മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. സമൂഹം എപ്പോഴും അവരെ ജാതിയെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply