
ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഹാരാഷ്ട്രയില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പ്രതിനിധികളുമായി നടത്തിയ യോഗത്തിനുശേഷം ശരത് പവാറാണ് ഇക്കാര്യം പറഞ്ഞത്. പ്രഖ്യാപനം നാളെയുണ്ടാകാനാണിട. അഹമ്മദ് പട്ടേലും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ സി വേണുഗോപാലുമടക്കമുള്ള കേന്ദ്ര നേതാക്കള്‍ സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം മുംബയില്‍ എത്തിയാണ് ചര്‍ച്ചകള്‍ നടത്തിയത്. ഇവര്‍ ശിവസേന, എന്‍ സി പി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ സഖ്യ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയടക്കമുള്ളവയില്‍ ഏകദേശ ധാരണയായി. അഞ്ചു വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് ശിവസേനയുടെ നിലപാട്. ഇനി ബിജെപിയുമായി സഖ്യമില്ലെനാനണ് സേനയുടെ തീരുമാനം.
കോണ്‍ഗ്രസും എന്‍ സി പിയും സര്‍ക്കാരിന്റെ ഭാഗമാകും. രണ്ടു പാര്‍ട്ടികള്‍ക്കും ഉപമുഖ്യമന്ത്രി പദം. നല്‍കും. 16 മന്ത്രിമാര്‍ ശിവസേനക്കും, 15 പേര്‍ എന്‍സിപിക്കും 12 പേര്‍ കോണ്‍ഗ്രസിനുമായിരിക്കും. എം എല്‍ എമാരുടെ പിന്തുണക്കത്തുമായി വൈകാതെ ഗവര്‍ണറെ കാണാനാണ് സേനാ നേതാക്കളുടെ തീരുമാനം.
