
ആഭ്യന്തര വകുപ്പിനെതിരായ ആരോപണം ആഭ്യന്തര വകുപ്പ് തന്നെ അന്വേഷിക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സി.എ.ജി റിപ്പോര്‍ട്ടില്‍ പരിശോധന നടത്താന്‍ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. പോലീസിനെതിരെ ഉയര്‍ന്ന പരാമര്‍ശത്തിലാണ് പരിശോധനയ്ക്ക് നിര്‍ദേശം. പോലീസിന്റെ കൈവശമുള്ള 25 ഇന്‍സാസ് റൈഫിളുകളും 12000ല്‍ ഏറെ തിരകളും കാണാതായെന്ന സി.എ.ജിയുടെ റിപ്പോര്‍ട്ടിലാണ് പരിശോധന. ക്രൈംബ്രാഞ്ച് മേധാവി ടോമി തച്ചങ്കരി നടത്തിയ പരിശോധനയില്‍ തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും തിരകള്‍ നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. പോലീസിന്റെ നവീകരണ ഫണ്ടിലും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നും സി.എ.ജി കണ്ടെത്തിയിരുന്നു. പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോഴാണ് ആഭ്യന്തര സെക്രട്ടറികൊണ്ട് പരിശോധന നടത്താന്‍ നിര്‍ദ്ദേശം. എന്നാല്‍ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ ആഭ്യന്തര വകുപ്പ് തന്നെ അന്വേഷിക്കുന്നത് പ്രഹസനമാണെന്നും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏജന്‍സിയോ കുറഞ്ഞപക്ഷം ജുഡീഷ്യല്‍ അന്വേഷമോ നടക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
