
നാളെമുതല്‍ രാത്രി കര്‍ഫ്യൂ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി. നാളെ മുതല്‍ രാത്രികാല കര്‍ഫ്യു നടപ്പാക്കും. രാത്രി 9 മണി രാവിലെ 6 മണി വരെയായിരിക്കും കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രണ്ടാഴ്ച്ചത്തേക്കാണ് കര്‍ഫ്യു. പകല്‍ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏര്‍പ്പെടുത്തില്ല. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാന്‍ ആലോചനയുണ്ട്. തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രം ഒതുക്കാനും തീരുമാനമായി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആനപാപ്പാന്മാര്‍ എന്നിവര്‍ക്ക് മാത്രം കര്‍ക്ശ നിയന്ത്രണത്തോടെ പ്രവേശനമുണ്ടാകും.
