ദൈവമോ? അതൊക്കെ ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമല്ലെ?

കാറല്‍ മാര്‍ക്‌സ് നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് – ഒരു കൊച്ചു ജനകീയ നാടന്‍ കഥ

കാള്‍ മാര്‍ക്‌സ് മരണാനന്തരം നരകത്തിലെത്തി. ദുരിതമനുഭവിക്കുന്ന നരകവാസികളെക്കണ്ട അദ്ദേഹം അവരെ സംഘടിപ്പിച്ച് ചില സമരങ്ങള്‍ ആരംഭിച്ചു. ദൈവത്തിന് ഇരിക്കപ്പൊറുതി ഇല്ലാതെയായി. മാര്‍ക്‌സ് നരകത്തിന്റെ ഘടനയ്ക്കുതന്നെ ഭീഷണിയായേക്കുമെന്നു ഭയന്ന ദൈവം ദേവലോക പോളിറ്റ് ബ്യുറോ വിളിച്ചുകൂട്ടി, ഈ ശല്യത്തിനെ എന്താണ് ചെയ്യേണ്ടതെന്ന് ആലോചനായോഗം നടത്തി. പല ചര്‍ച്ചകള്‍ക്കൊടുവില്‍, ‘ഈ താടിക്കാരനെ ഒതുക്കാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറഞ്ഞയച്ച് ഇവനിട്ടൊരു പണി കൊടുത്താലോ’ എന്നൊരു കുബുദ്ധി ദൈവത്തിനുദിച്ചു . അങ്ങനെ മാര്‍ക്‌സ് നരകത്തില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് സ്ഥാനമാറ്റം ചെയ്യപ്പെട്ടു.

നരക കവാടവും സ്വര്‍ഗ്ഗകവാടവും അടുത്തടുത്തായതിനാല്‍ രണ്ടു കാവല്‍ക്കാരും തമ്മില്‍ കാജാബീഡിയും പരദൂഷണവും പങ്കുവയ്ക്കുക പതിവായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കുശലം പറയുന്നതിനിടയില്‍ നരകകാവല്‍ക്കാരന്‍ സ്വര്‍ഗ്ഗകാവല്‍ക്കാരനോട് ഒട്ടൊരു കൗതുകത്തോടെ ചോദിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

”ബ്രോ, നമ്മുടെ ഒരു കക്ഷിയുണ്ടായിരുന്നില്ലേ. ആ താടിക്കാരന്‍… വിപ്ലവകാരി. അയാളെ അങ്ങോട്ടയച്ചിരുന്നല്ലോ. സ്വര്‍ഗ്ഗത്തിലേക്ക്. അവിടെ ഇപ്പൊ എങ്ങനെയുണ്ട്? ശല്യം വല്ലതും?” സ്വര്‍ഗ്ഗകാവല്‍ക്കാരന്‍ പ്രസന്നവദനനായി. അയാള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ”ഓ … കാറള്‍ മാക്സോ, ആള് അടിപൊളിയല്ലേ…..സ്വര്‍ഗ്ഗത്തിലിപ്പോ നല്ല വൈബാണ്. എല്ലാവരും ഹാപ്പി”. ഈ മറുപടിയില്‍ തൃപ്തനാകാത്ത നരകകാവല്‍ക്കാരന്‍ വീണ്ടും ചില സംശയങ്ങള്‍ പങ്കുവയ്ക്കാനൊരുങ്ങി. ”അപ്പൊ ഭൈവം അയാളെ……?” ചോദ്യം പൂര്‍ത്തിയാകാന്‍ അനുവദിക്കാതെ സ്വര്‍ഗ്ഗകാവല്‍ക്കാരന്‍ പുച്ഛത്തോടെ പ്രതിവചിച്ചു. ”ദൈവമോ? അതൊക്കെ ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമല്ലേ..?”

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply