
ഡെല്‍ഹിയില്‍ ദേശ സുരക്ഷാ ‘ഭീകര’ നിയമം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായ ഡോല്‍ഹിയില്‍ ദേശ സുരക്ഷാ നിയമം നടപ്പിലാക്കാന്‍ കേന്ദ്രതീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 13 ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെയാണ് നിയമം നിലനില്‍ക്കുക. എന്നാല്‍ മറ്റേതൊരു നിയമത്തേയും പോലെ ഒരിക്കല്‍ നടപ്പാക്കിയില്‍ പിന്നീട് പിന്‍വലിക്കുമെന്ന് തരുതാനാകില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ദേശ സുരക്ഷാ നിയമ പ്രകാരം ഒരു വ്യക്തിയെ അറസ്റ്റ് ചെയ്താല്‍ കേസ് ചാര്‍ജ് ചെയ്യാതെതന്നെ 12 മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാം . അറസ്റ്റ് ചെയ്ത വ്യക്തിയെ കസ്റ്റഡിയിലെടുത്ത വിവരം 10 ദിവസം വരെ ആരേയും അറിയിക്കാതിരിക്കം നിയമത്തില്‍ അസ്വഭാവികതയില്ലെന്നും സാധാരണ നടപടി ക്രമം മാത്രമാണന്നുമാണ് പൊലീസിന്റെ വിശദീകരണം.
