
യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്എ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടോടെ നടന്ന കെ എസ് യു -എസ്എഫ്ഐ സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനെ അക്രമിച്ച സംഭവത്തിലാണ് വധശ്രമക്കുറ്റം ചുമത്തിയിരിക്കുന്നത്. കോളേജ് ഹോസ്റ്റലില്‍ കെ എസ് യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും കേസെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലില്‍വെച്ച് കെ എസ് യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവ് മഹേഷ് ഒളിവിലാണ്. കെ എസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
