നവീന ഭൂവുടമ- മുതലാളിത്തവും അല്‍ഗോരിതാന്മക വൈരുദ്ധ്യങ്ങളും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പ്രകൃതിയുടെ ചലനാത്മക നിയമങ്ങളാണ് മനുഷ്യചിന്തയുടെ അടിസ്ഥാനമെന്നും, മനുഷ്യന്റെ ബൗദ്ധിക വികാസത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അതേ നിയമങ്ങളാണെന്നുമുള്ള നിരീക്ഷണത്തില്‍ നിന്നാണ് ചിന്തകന്‍ ജോര്‍ജ് ഹേഗല്‍ (1770-1831) തന്റെ വൈരുദ്ധ്യാത്മക ചിന്താവ്യവസ്ഥ വികസിപ്പിച്ചത്. അതിനെ ഭൗതികവാദത്തിന്റെ അടിത്തറയില്‍ പുനര്‍ നിര്‍വചിച്ച് ചരിത്രത്തിന്റെയും, സമൂഹത്തിന്റെയും, സാമ്പത്തിക രംഗത്തിന്റെയും ശാസ്ത്രീയ വിശകലന രീതിയായി ഉയര്‍ത്തിയത് കാറല്‍ മാര്‍ക്‌സാണ്. പ്രകൃതിയിലും സമൂഹത്തിലും ചരിത്രത്തിലും സംഭവിക്കുന്ന എല്ലാ പരിവര്‍ത്തനങ്ങളുടെയും അടിസ്ഥാന കാരണം വിപരീതങ്ങളുടെ ഐക്യവും സമരവും ആണെന്ന് അദ്ദേഹം സ്ഥാപിച്ചു.

അതിഭൗതികവും ആശയവാദപരവുമായ വിശദീകരണങ്ങളെയും, വെറും യാന്ത്രിക ഭൗതികവാദത്തെയും യുക്തിവാദത്തെയും അപര്യാപ്തവും ഉപരിപ്ലവവുമായ സമീപനങ്ങളായി കണ്ട്, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം മാത്രമാണ് പ്രകൃതിയെയും സമൂഹത്തെയും അവയുടെ ചലനാത്മകതയില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ശാസ്ത്രീയ രീതിയെന്ന് മാര്‍ക്‌സിസം സമര്‍ഥിച്ചു കൊണ്ട് ഒരു ഭൗഗോളിക ദര്‍ശനമായി മുന്നേറുകയുണ്ടായി.

ഇന്ന് പ്രപഞ്ചത്തെയും ചരിത്രത്തെയും സാമൂഹിക പ്രതിഭാസങ്ങളെയും മനസ്സിലാക്കുന്നതില്‍ ഈ സമീപനം കൂടുതല്‍ പ്രസക്തമായിരിക്കുന്നു. പ്രത്യേകിച്ച് മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധം ജനജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, മനുഷ്യനും യന്ത്രവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം മനസ്സിലാക്കാന്‍ ഈ ലോക വീക്ഷണത്തിന്റെ പ്രാധാന്യം ഇന്ന് മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ചിരിക്കുന്നു.

വൈരുദ്ധ്യത്തിന്റെ സര്‍വത്രിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ മനുഷ്യബന്ധങ്ങളെയും സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനങ്ങളെയും സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടങ്ങളെയും പരിശോധിക്കുമ്പോള്‍, അല്‍ഗോരിതം അധിഷ്ഠിതമായ നിര്‍മിതബുദ്ധി (Artificial Intelligence) മനുഷ്യചരിത്രം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകക്രമത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഒരുകാലത്ത് യന്ത്രങ്ങള്‍ പ്രധാനമായും മനുഷ്യന്റെ ശാരീരിക അധ്വാനത്തെ മാത്രമാണ് ഏറ്റെടുത്തി രുന്നത്. എന്നാല്‍ ഇന്ന് നിര്‍മിതബുദ്ധി എഴുത്ത്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, രൂപകല്‍പ്പന, നിയമഗവേഷണം, ഉപഭോക്തൃസേവനം, വൈദ്യശാസ്ത്ര രോഗനിര്‍ണയം, നിര്‍ദ്ദിഷ്ട തീരുമാനമെ ടുക്കല്‍ തുടങ്ങി മനുഷ്യന്റെ ബൗദ്ധിക അദ്ധ്വാനത്തെയും ഏറ്റെടുക്കാന്‍ ആരംഭിച്ചിരിക്കുന്നു. അതോടെ ‘തൊഴിലാളിയും യന്ത്രവും’ തമ്മിലുണ്ടായിരുന്ന വൈരുദ്ധ്യം ‘മനുഷ്യബുദ്ധിയും അല്‍ഗോരിത നിയന്ത്രിത ബുദ്ധിയും’ തമ്മിലുള്ള പുതിയ വൈരുദ്ധ്യമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

ഹാര്‍ഡ് വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ബന്ധം പരിശോധിച്ചാല്‍ കംമ്പ്യൂട്ടേഷന്റെ ദ്വയാധിഷ്ഠിത (ബൈനറി) സ്വഭാവത്തില്‍ നിന്ന് ആരംഭിക്കുന്നു.
ദ്വന്ദ്വഭൗതികവാദത്തിന്റെ (ഡയലക്റ്റിക്കല്‍ മെറ്റീരിയലിസം) കാഴ്ചപ്പാടില്‍ നിന്ന് നിങ്ങള്‍ ഇതിനെ സമീപിക്കുകയാണെങ്കില്‍ കാണാവുന്നത്:

1. ബൈനറി എന്നത് വിപരീതങ്ങളുടെ ഏകത്വവും പ്രതിപ്രവര്‍തതവുമാണ് ബൈനറി അക്കങ്ങളായ 0 ( പൂജ്യവും ) 1 (ഒന്നും) പലപ്പോഴും ഒറ്റപ്പെട്ട എതിരാളികളായി കണക്കാക്കപ്പെടുന്നു. ദ്വന്ദ്വാത്മകമായി, അവ പരസ്പരം ആശ്രയിക്കുന്ന വിപരീതങ്ങളാണ്. 0-ക്ക് അഥവാ പൂജ്യത്തിന് അര്‍ത്ഥമുള്ളത് 1 (ഒന്ന്) മായി ബന്ധപ്പെട്ട് നില്‍ക്കുമ്പോള്‍ മാത്രമാണ്. നേരെ മറിച്ചും ഒന്നിന് അര്‍ത്ഥമുള്ളത് പൂജ്യവുമായി ബന്ധപ്പെട്ട് മാത്രമാണ്. ഈ രണ്ട് അവസ്ഥകളില്‍ ഒന്നില്‍നിന്ന് മാത്രമല്ല, മറിച്ച് അവയുടെ ബന്ധം, പരിവര്‍ത്തനം, ക്രമീകരണം എന്നിവയില്‍ നിന്നാണ്, വിവരങ്ങള്‍, ഗണിതങ്ങള്‍, വിവര സങ്കേതിക വിദ്യയുടെ എല്ലാ Data കളും ഉടലെടുക്കുന്നത്. അതായത് ചലനത്തിന്റെയും വികാസത്തിന്റെയും ഉറവിടം വൈരുദ്ധ്യങ്ങളാണ് എന്ന ദ്വന്ദ്വാത്മക തത്വവുമായി ഈ പ്രതിഭാസങ്ങള്‍ അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നുണ്ടന്ന് ഇവിടെ സ്ഥാപിക്കപ്പെടുന്നു.

2. ഹാര്‍ഡ് വെയര്‍ സോഫ്റ്റ് വെയറിന് ജന്മം നല്‍കുന്നു. സോഫ്റ്റ് വെയറിന് പലപ്പോഴും ഹാര്‍ഡ് വെയറില്‍ നിന്ന് വേറിട്ടുള്ള ഒന്നായി കണക്കാക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍, ഹാര്‍ഡ് വെയറിന്റെ (യന്ത്രഘടന) രൂപപ്പെടലില്‍ സംഭവിക്കുന്നത് ഭൗതിക ശേഷികളുടെ ശക്തമായ പ്രകൃതി പ്രതിഭാസങ്ങളുടെ സുക്ഷ്മവും ജഡിലവുമായ ആവിഷ്‌കാരമാണ്. തല്‍ഫലമായി ഉടലെടുക്കുന്ന സോഫ്റ്റ് വെയറില്‍ (നിര്‍ദ്ദേശ ഘടനയില്‍ ) ഉടലെടുക്കുന്ന ആശയങ്ങള്‍ അഥവാ തലച്ചോറിന് സമാനമായ നിര്‍മിത ബുദ്ധിയുടെ പ്രതിപ്രവര്‍ത്തനമാണ് മനുഷ്യ ബുദ്ധിയുടെ മാദ്ധ്യമത്തിലൂടെ പുതിയ രണ്ടും ചേര്‍ന്ന മേല്‍ത്തരം നിര്‍മ്മിത – കൃതൃമ ബുദ്ധിക്ക് ജന്മം നല്ലുന്നത്. ഹാര്‍ഡ് വെയറും സോഫ്റ്റ് വെയറും പരസ്പരവികാസത്തിന്റെ ദ്വന്ദ്വാത്മക ബന്ധത്തിലാണ് രൂപപ്പെടുന്നത് എന്ന് കാണാവും.

ദ്വന്ദ്വാത്മക പ്രക്രിയ എന്നാല്‍ : ഭൗതിക പദാര്‍ത്ഥം -> വൈദ്യുത ഗുണങ്ങള്‍ -> ട്രാന്‍സിസ്റ്ററുകള്‍ ലോജിക് ഗേറ്റുകള്‍ -> ബൈനറി സര്‍ക്യൂട്ടുകള്‍ -> ഇന്‍സ്ട്രക്ഷന്‍ -> സെറ്റുകള്‍ മെഷീന്‍ ഭാഷ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ -> അല്‍ഗോരിതങ്ങളിലൂടെയുള്ള നിര്‍മിത (കൃതൃമ ) ബുദ്ധി വൈഭവം. ഓരോ ഘട്ടവും മുന്‍ ഘട്ടത്തെ നിഷേധിക്കുകയും അതേ സമയം സംരക്ഷിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രൂപങ്ങള്‍ക്ക് താഴ്ന്ന രൂപങ്ങളില്‍ നിന്ന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ കഴിയുന്നവയല്ല.

3. വൈരുദ്ധ്യങ്ങള്‍ സാങ്കേതിക വികസനത്തെ നയിക്കുന്നു. ഓരോരോ നിലയില്‍ വികസിക്കുന്ന ഹാര്‍ഡ് വെയറും പുതിയ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്:

-വേഗതയേറിയ പ്രോസസ്സറുകള്‍ കൂടുതല്‍ ചൂട് സൃഷ്ടിക്കുന്നു.
· കൂടുതല്‍ കംപ്യൂട്ടേഷന്‍ വൈദ്യുതിയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നു.
· വലിയ മെമ്മറികള്‍ ലേറ്റന്‍സി പീരിഡ് (കാലതാമസം) വര്‍ദ്ധിപ്പിക്കുന്നു.
· കൂടുതല്‍ കോറുകള്‍ സിന്‍ക്രൊണൈസേഷന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
– ഈ വൈരുദ്ധ്യങ്ങള്‍ പുതിയ സോഫ്‌റ്റ്വെയര്‍ പരിഹാരങ്ങളെ നിര്‍ബന്ധിതമാക്കുന്നു:
· ഷെഡ്യൂളിംഗ് അല്‍ഗോരിതങ്ങള്‍
· സമാന്തര കംപ്യൂട്ടിംഗ്
· കാഷെ ഒപ്റ്റിമൈസേഷന്‍
· മെഷീന്‍ ലേണിംഗ് ആക്‌സിലറേറ്ററുകള്‍
തുടര്‍ന്ന് സോഫ്‌റ്റ്വെയര്‍ മെച്ചപ്പെട്ട ഹാര്‍ഡ്വെയര്‍ ആവശ്യപ്പെടുന്ന പുതിയ ആവശ്യങ്ങള്‍ സൃഷ്ടിക്കുന്നു. അങ്ങനെ ഓരോന്നും പരസ്പര പ്രതിപ്രവര്‍ത്തനങ്ങളിലൂടെയുള്ള വൈരുദ്ധ്യത്തിലൂടെ വികസിക്കുന്നു.

4. അല്‍ഗോരിതം ദ്വന്ദ്വാത്മക ചലനമാകുന്നു. ഒരു അല്‍ഗോരിതം വെറും ഒരു command കളുടെ / നിര്‍ദ്ദേശങ്ങളുടെ ശ്രേണി മാത്രമല്ല. താഴെപ്പറയുന്നവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ തുടര്‍ച്ചയായി പരിഹരിക്കുന്ന ഒരു പ്രക്രിയയാണിത്:

· ഇന്‍പുട്ടും ഔട്ട്പുട്ടും
· ക്രമവും യാദൃശ്ചികതയും
· മെമ്മറിയും കംപ്യൂട്ടേഷനും
· കൃത്യതയും കാര്യക്ഷമതയും
· പര്യവേക്ഷണവും ദോഹനവും (Exploration and Exploitation)
· പ്രാദേശികവും ആഗോളവുമായ ഒപ്റ്റിമൈസേഷന്‍
ഓരോ കംപ്യൂട്ടേഷനും ആന്തരിക നിയമങ്ങളിലൂടെ ഒരു അവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിവര്‍ത്തനമാണ്.

5. നിര്‍മ്മിത ബുദ്ധി – (AI) ഒരു ഉയര്‍ന്ന വൈരുദ്ധ്യ ദ്വന്ദം .
നിര്‍മ്മിത ബുദ്ധി ഒരു പുതിയ ദ്വന്ദ്വാത്മക ഘട്ടത്തിന് തുടക്കമിടുന്നു.
പരമ്പരാഗത സോഫ്റ്റ് വെയര്‍:
മനുഷ്യര്‍ നിയമങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ / ചട്ടങ്ങള്‍ എഴുതുന്നു.
മെഷീന്‍ ലേണിംഗ് (യന്ത്രം സ്വയം പഠിക്കുകയും സംശേഷിക്കുകയും ചെയ്യല്‍)
ഡാറ്റ പരാമീറ്ററുകളെ പരിഷ്‌കരിക്കുന്നു.
ഡീപ് ലേണിംഗ്:
നെറ്റ്വര്‍ക്കുകള്‍ സ്വയം പുനഃക്രമീകരിക്കുന്നു.
ജനറേറ്റീവ് AI:
സിസ്റ്റങ്ങള്‍ പുതിയ പ്രതിനിധാനങ്ങള്‍ സൃഷ്ടിക്കുന്നു.
അങ്ങനെ വൈരുദ്ധ്യം പ്രോഗ്രാമര്‍ ഒന്നിനെ എതിരെ മറ്റൊന്ന് പ്രോഗ്രാം എന്നതില്‍ നിന്ന് ഡാറ്റ മോഡലിന് എതിരെ എന്നതിലേക്കും ഒടുവില്‍ മോഡല്‍ പരിസ്ഥിതിക്ക് എതിരെ എന്നതിലേക്കും പരിവര്‍ത്തനപ്പെട്ടിരിക്കുന്നു.

6. കംപ്യൂട്ടിംഗിന്റെ ദ്വന്ദ്വാത്മക ചാക്രികം. കംപ്യൂട്ടിംഗിന്റെ വികസന ഘട്ടങ്ങള്‍ ഒരു ചാക്രിക സ്വഭാവത്തെ പ്രതിനിധീകരിക്കുന്നു:
ദ്രവ്യം ? വൈദ്യുതി ? ബൈനറി ? യുക്തി (ലോജിക്) ? ഹാര്‍ഡ് വെയര്‍? സോഫ്റ്റ് വെയര്‍ ? അല്‍ഗോരിതങ്ങള്‍ ? സ്വയം പഠിക്കുന്ന അല്‍ഗോരിതങ്ങള്‍ ? AI ? സ്വയംഭരണ സിസ്റ്റങ്ങള്‍
ഓരോ ഘട്ടവും മുന്‍ ഘട്ടത്തെ സംരക്ഷിക്കുകയും അതിനെ മറികടക്കുകയും ചെയ്യുന്നു. വികസനം രേഖീയമോ വൃത്താകൃതിയിലോ അല്ല, മറിച്ച് ചാക്രിയ സ്വഭാവമുള്ള സര്‍പ്പിളമാണ്, ഇവിടെ അളവിലുള്ള *പുരോഗതികള്‍ ആത്യന്തികമായി ഗുണപരമായ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു എന്നത് വൈര്യൂദ്ധ്യ തത്വത്തിന്റെ രണ്ടാമത്തെ തത്വത്തെ സാധൂകരിക്കുന്നു.

7. അല്‍ഗോരിതം -ഒരു മാര്‍ക്‌സിസ്റ്റ് സമീപനം. ഒരു ദ്വന്ദ്വഭൗതിക ഭൗതികവാദ ലോക വീക്ഷണത്തില്‍ നിന്ന് പരിശോധിച്ചാല്‍ അല്‍ഗോരിതങ്ങള്‍ സ്വയംഭരണ സത്വങ്ങളല്ല, അവ ഉല്‍പ്പാദന ശക്തികളുടെ വികാസത്തിന്റെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പന്നങ്ങളാണ്. ഈ ശ്രേണിയില്‍ വികാസത്തിന്റെ അന്ത്യം തികച്ചും തുറന്നു കിടക്കുന്ന മനുഷ്യ നിയന്ത്രണങ്ങള്‍ക്ക് അപ്പുറമായി പുതിയൊരു വെല്ലുവിളി ഉയര്‍ത്തുന്ന മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അടിസ്ഥാന വൈരുദ്ധ്യങ്ങള്‍ക്ക് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. ആയതിനാല്‍ മനുഷ്യന്റെ നിയന്ത്രണങ്ങള്‍ തികഞ്ഞ കാര്യക്ഷമത ആവശ്യപ്പെടുന്ന ഒരു രംഗമായി നിര്‍മ്മിത ബുദ്ധിയുടെ തലം പരിവര്‍ത്തനപ്പെടുന്നു.
· ഭൗതിക സാഹചര്യങ്ങള്‍ പുതിയ ഹാര്‍ഡ്വെയര്‍ സാധ്യമാക്കുന്നു. ->
· ഹാര്‍ഡ്വെയര്‍ പുതിയ അല്‍ഗോരിതങ്ങളെ പ്രാപ്തമാക്കുന്നു. ->
· അല്‍ഗോരിതങ്ങള്‍ ഉല്‍പ്പാദനത്തെ പരിവര്‍ത്തനം ചെയ്യുന്നു. ->
· പുതിയ ഉല്‍പ്പാദന ബന്ധങ്ങള്‍ ഉടലെടുക്കുന്നു. ->
· ഈ ബന്ധങ്ങള്‍ കൂടുതല്‍ സാങ്കേതിക വികസനത്തെ ഉത്തേജിപ്പിക്കുന്ന പുതിയ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്നു.
അങ്ങനെ, അല്‍ഗോരിതങ്ങളുടെ പരിണാമം, കൂടുതല്‍ സങ്കീര്‍ണ്ണമായ വിവര സംസ്‌കരണ രൂപങ്ങളായി ക്രമീകരിക്കപ്പെടുന്ന ദ്രവ്യത്തിന്റെ ദ്വന്ദ്വാത്മക വികാസമാണ്.
ദ്വയ വിപരീതം (0- പ്രൂജ്യവും 1 -ഒന്നും) ആരംഭ വൈരുദ്ധ്യങ്ങള്‍ മാത്രമാണ്.

ഹാര്‍ഡ് വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും തുടര്‍ച്ചയായ പരസ്പര പ്രവര്‍ത്തനത്തിലൂടെ, ഈ മൗലിക വിപരീതങ്ങള്‍ പഠനം, അനുരൂപീകരണം, കൂടുതല്‍ സ്വയംഭരണ പെരുമാറ്റം എന്നിവയ്ക്ക് ശേഷിയുള്ള സങ്കീര്‍ണ്ണ സംവിധാനങ്ങളായി പരിണമിക്കുന്നു.

അല്‍ഗോരിതങ്ങള്‍ ഭൗതിക ലോകത്തില്‍ നിന്ന് സ്വതന്ത്രമായി നിലനില്‍ക്കുന്ന അമൂര്‍ത്ത ഗണിതശാസ്ത്ര വസ്തുക്കളല്ല; മറിച്ച്, ഭൗതിക ഹാര്‍ഡ്വെയര്‍, യുക്തിപരമായ അമൂര്‍ത്തീകരണം, സാമൂഹിക ഉല്‍പ്പാദനം എന്നിവയുടെ ചലനാത്മക ഏകത്വത്തില്‍ നിന്നും വൈരുദ്ധ്യത്തില്‍ നിന്നും ഉടലെടുക്കുന്ന ചരിത്രപരമായി പരിണമിക്കുന്ന രൂപങ്ങളാണെന്ന് കാണിക്കുന്നതിലൂടെ ഈ ചട്ടക്കൂട് ദ്വന്ദ്വഭൗതിക ഭൗതികവാദവുമായി പ്രായോഗികമായി വ്യാഖ്യാനിക്കാനാകുന്നു.

ഈ പുതിയ ഘട്ടത്തില്‍ ഉടലെടുത്തിരിക്കുന്ന ചില പ്രധാന പ്രവണതകള്‍ ശ്രദ്ധേയമാണ്. യാന്ത്രികവല്‍ക്കരണത്തില്‍ നിന്ന് സ്വയംഭരണത്തിലേക്കും തീരുമാന നിര്‍ണ്ണയങ്ങളിലേക്കും കൃതൃമ -നിര്‍മ്മിതബുദ്ധി കടക്കുകയാണ്. പരിമിതമായ മനുഷ്യ ഇടപെടലോടെ സമ്പൂര്‍ണ്ണ പ്രവൃത്തി പ്രക്രിയകള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന എ.ഐ. ഏജന്റുമാര്‍ രൂപംകൊട്ടിട്ടുള്ളത് പുതിയ ഉല്പാദന ബന്ധങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതോടെ പതിവ് വൈറ്റ്-കോളര്‍ തൊഴിലുകളുടെ ആവശ്യകത ബൃഹത്തായ തൊഴില്‍ രംഗത്തെ ഭീഷണിപ്പെടുത്തി കൊണ്ട് കുറയുന്നു. മാ നസിക -കായിക അദ്ധ്വാനരംഗത്ത് മിക്കതൊഴിലും Al ഏജന്റെ ചെയ്യാന്‍ കഴിയാത്തതായി ഇല്ലായെന്ന സ്ഥിതി സംജാതമായിരിക്കുന്നു.

തൊഴില്‍ രംഗത്ത്, തൊഴിലാളികളെ നിയമിക്കുന്നതും വിലയിരുത്തുന്നതും നിരീക്ഷിക്കുന്നതും ശിക്ഷിക്കുന്നതും മനുഷ്യ മാനേജര്‍മാര്‍ക്കുപകരം അല്‍ഗോരിതങ്ങളായി മാറുന്നു എന്നത് വിചിത്രമായ പുതിയ സ്ഥിതി വിശേഷമാണ് . ഇതിലൂടെ നിയന്ത്രണം കൂടുതല്‍ ശക്തമാകുമ്പോഴും ഉത്തരവാദിത്തം കൂടുതല്‍ അദൃശ്യവും അവ്യക്തവുമായി മാറുന്നു. ഏതാണ്ട് തുല്യമായ സ്ഥിതിഗതികള്‍ രാഷ്ട്രിയ -സാമ്പത്തിക സാമൂഹ്യക രംഗത്തും ഏറെക്കുറെ പ്രവര്‍ത്തികമായി കൊണ്ടിരിക്കുന്നു.

തൊഴിലിന്റെ അടിസ്ഥാന / പ്രാരംഭഘട്ടത്തിലെയും പതിവ് ബൗദ്ധിക തൊഴിലുകളിലെയും അവസരങ്ങള്‍ ചുരുങ്ങുമ്പോള്‍, നിര്‍മിതബുദ്ധി വികസിപ്പിക്കാനും അതിനെ നിയന്ത്രിക്കാനും കഴിയുന്ന ഉയര്‍ന്ന ഒരുപിടി വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കുള്ള ആവശ്യം താല്‍ക്കാലികമായി വര്‍ധിച്ചുവന്നു വരാമെങ്കിലും, സ്വയം സൃഷ്ടിക്കുന്ന നിര്‍മിത ബുദ്ധി ആരംഗത്തും മനുഷ്യ നിയന്ത്രണം അധികപ്പറ്റാക്കുമെന്ന സ്ഥിതി ഒളിഞ്ഞിരിക്കുന്നു. ഇതോടെ തൊഴില്‍രംഗം കൂടുതല്‍ ധ്രുവീകരിക്കപ്പെടുന്നു. ഡാറ്റയും ഡിജിറ്റല്‍ ശൃംഖലകളും പുതിയ സാമ്പത്തിക ‘ഭൂവാടക’യുടെ ഉറവിടമായി മാറുന്നു. ഉല്‍പ്പാദനത്തില്‍ നിന്നു മാത്രമല്ല, ഡാറ്റയുടെയും നെറ്റ്വര്‍ക്ക് ആധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ സാമ്പത്തിക വാടക കൊയ്യുന്ന കോര്‍പ്പറേറ്റുകളുടെ ശക്തി അതിവേഗം വര്‍ധിക്കുന്നു.

ഇതിനോടൊപ്പം തൊഴിലാളികള്‍ സ്വന്തം വൈദഗ്ധ്യത്തെക്കാള്‍ നിര്‍മിതബുദ്ധി സംവിധാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിലേക്കും നീങ്ങുന്നു. മനുഷ്യന്റെ അറിവ് ക്രമേണ സ്വകാര്യ അല്‍ഗോരിതങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും തൊഴിലാളിയുടെ സ്വതന്ത്ര നൈപുണ്യം ക്ഷയിക്കുകയും ചെയ്യുന്നു.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ കാഴ്ചപ്പാടില്‍ പ്രശ്‌നം വെറും ‘മനുഷ്യന്‍ എതിരേ യന്ത്രം’ എന്നതല്ല. യന്ത്രം എന്നത് ഭൂതകാല മനുഷ്യാധ്വാനത്തിന്റെയും ശാസ്ത്രീയ വിജ്ഞാനത്തിന്റെയും സഞ്ചിതരൂപമാണ്. മാര്‍ക്‌സിന്റെ ഭാഷയില്‍ അത് ‘മരിച്ച അധ്വാനം’ (Dead Labour) ആണ്. യഥാര്‍ത്ഥ വൈരുദ്ധ്യം സമൂഹം സൃഷ്ടിച്ച ഉല്‍പ്പാദനശക്തികളായ നിര്‍മ്മിതബുദ്ധിയും, ഡാറ്റയും , ഓട്ടോമേഷനും കൂട്ടായ വിജ്ഞാനവും കൂടിചെര്‍ന്ന ഒരുവശവും, അവയെ ഏതാനും കോര്‍പ്പറേറ്റുകള്‍ സ്വകാര്യമായി കൈവശപ്പെടുത്തി നിയന്ത്രിക്കുന്ന ഉടമസ്ഥതാബന്ധങ്ങള്‍ മറുവശത്തുമായാണ് ഇന്ന് പ്രകടമായി കൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മനുഷ്യന്റെ അനിവാര്യ അധ്വാനസമയം കുറയ്ക്കാനും സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കാനും നിര്‍മ്മിതബുദ്ധിക്ക് കഴിയും. എന്നാല്‍ നിലവിലുള്ള സ്വകാര്യ ഉടമസ്ഥതാ ബന്ധങ്ങള്‍ക്കുള്ളില്‍ അത് തൊഴിലില്ലായ്മയും, ജനങ്ങള്‍ക്ക് മേല്‍ നിരീക്ഷണവും, അസമത്വവും, സാമ്പത്തിക വാടകയെടുപ്പും ശക്തിപ്പെടുത്തുന്ന അടിത്തറയായി ആയുധമായി മാറുകയാണ്.

ഇവിടെയാണ് ടെക്‌നോക്രാറ്റിക് ഫ്യൂഡലിസം അഥവാ ടെക്‌നോഫ്യൂഡലിസം എന്ന പുതിയ വ്യവസ്ഥ ആവിര്‍ഭവിക്കുന്നത്. ഈ പുതിയ ഭൂവുടമയെന്ന് Yanis Varoufakis, Cedric Durand തുടങ്ങിയ സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാണിച്ച – ഗൂഗിള്‍, ആമസോണ്‍, മെറ്റ തുടങ്ങിയ വമ്പന്‍ സാങ്കേതിക കമ്പനികളും അവയുടെ അല്‍ഗോരിതങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതിക വരേണ്യവര്‍ഗവും മദ്ധ്യകാല ഫ്യൂഡല്‍ ഭൂവുടമകളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് പ്രസക്തമായി തീരുന്നത്. അന്ന് ഭൂമിയായിരുന്നു സമ്പത്തിന്റെയും അധികാരത്തിന്റെയും അടിത്തറയെങ്കില്‍, ഇന്ന് അതിന്റെ സ്ഥാനത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളും ഡാറ്റയും അല്‍ഗോരിതങ്ങളും വന്നിരിക്കുന്നു. ഈ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ കൈവശമുള്ള കമ്പനികളാണ് ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ പുതിയ അധിപന്മാര്‍, കവാടപാലകര്‍.

ആര്‍ക്കാണ് ഡിജിറ്റല്‍ ലോകത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക, എങ്ങനെ പ്രവര്‍ത്തിക്കണം, എന്ത് കാണണം, എന്ത് വാങ്ങണം, ആരുമായി ഇടപഴകണം എന്നതുപോലും അല്‍ഗോരിതങ്ങളാണ് നിര്‍ണയിക്കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണ ഉപയോക്താക്കളും ചെറുകിട വ്യാപാരികളും ഗിഗ് തൊഴിലാളികളും ആധുനിക ഡിജിറ്റല്‍ അടിയാന്മാരായി മാറുന്നു. അവര്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിന് പകരമായി സ്വന്തം വ്യക്തിവിവരങ്ങളും ശ്രദ്ധയും അധ്വാനവും കമ്പനികള്‍ക്ക് സമര്‍പ്പിക്കുന്നു. പിന്നീട് ഈ വിവരങ്ങള്‍ കമ്പനികള്‍ സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുന്നു. ഭൂവാടകയുടെ സ്ഥാനത്ത് ഇന്ന് ഡാറ്റാ-വാടകയും അല്‍ഗോരിതമിക വാടകയും ഉയര്‍ന്നുവരുന്നു.

‘ടെക്‌നോക്രാറ്റിക്’ എന്ന വിശേഷണം സൂചിപ്പിക്കുന്നത് അധികാരം ഇനി പാരമ്പര്യ അവകാശത്തിലല്ല, മറിച്ച് സാങ്കേതിക അറിവിലും അല്‍ഗോരിതങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവിലുമാണ് കേന്ദ്രീകരിക്കപ്പെടുന്നത് എന്നതാണ് ഈ കമ്പനികളുടെ CEO മാരുടെ അധികാര അവകാശ ലാഭവിഹിതം വെച്ചു കണക്കാക്കിയാല്‍ കാണാനാവുന്നത്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരും ഡാറ്റാ സയന്റിസ്റ്റുകളും സിസ്റ്റം ആര്‍ക്കിടെക്റ്റുമാരും രൂപകല്‍പ്പന ചെയ്യുന്ന സാങ്കേതിക സംവിധാനങ്ങളാണ് ഇന്നത്തെ സാമ്പത്തിക-സാമൂഹിക ജീവിതത്തിന്റെ നിയമങ്ങള്‍ നിര്‍ണയിക്കുന്നത്. ടെക്‌നോഫ്യൂഡലിസത്തെക്കുറിച്ച് ഇന്നും ശക്തമായ സംവാദങ്ങള്‍ നിലനില്‍ക്കുന്നു, ഒരു വിഭാഗം ചിന്തകര്‍ ഇത് മുതലാളിത്തത്തിന് ശേഷമുള്ള പുതിയ സാമൂഹ്യ-സാമ്പത്തിക ഘട്ടമാണെന്ന് വാദിക്കുന്നു. മറ്റൊരു വിഭാഗം ഇത് പുതിയ വ്യവസ്ഥയല്ലെന്നും, മറിച്ച് മുതലാളിത്തത്തിന്റെ ഏറ്റവും കേന്ദ്രീകൃതവും കുത്തകവല്‍ക്കരിക്കപ്പെട്ടതുമായ ഘട്ടം മാത്രമാണെന്നും അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഈ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം നിഷേധിക്കാനാവാത്ത ഒരു യാഥാര്‍ഥ്യമുണ്ട്. നിര്‍മ്മിതബുദ്ധിയുടെയും അല്‍ഗോരിതങ്ങളുടെയും ഉല്‍പ്പാദനശേഷി എത്രയധികം വളരുന്നുവോ, അത്രയും മനുഷ്യരാശിയുടെ കൂട്ടായ സാങ്കേതികശേഷിയും ആ ശക്തിയുടെ സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ള വൈരുദ്ധ്യം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അല്‍ഗോരിതം ഒരു നിഷ്പക്ഷ സാങ്കേതിക ഉപകരണം മാത്രമല്ല. തൊഴിലും മൂലധനവും, ഉല്‍പ്പാദനശക്തികളും ഉടമസ്ഥതയും, മനുഷ്യ വിമോചനവും കോര്‍പ്പറേറ്റ് ആധിപത്യവും തമ്മിലുള്ള പുതിയ ചരിത്രപരമായ വൈരുദ്ധ്യങ്ങള്‍ രൂപംകൊള്ളുകയും ഏറ്റുമുട്ടുകയും ചെയ്യുന്ന നിര്‍ണായക മേഖലയായി തീര്‍ന്നിരിക്കുന്നു. ആ അര്‍ത്ഥത്തില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ-സാമ്പത്തിക സംഘര്‍ഷം വൈരുദ്ധ്യാധിഷ്ഠിത അല്‍ഗോരിതവും പുതിയ ഭൂവുടമകളും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാതെ വിശദീകരിക്കാന്‍ കഴിയില്ല എന്നു സാരം.

 

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply