ജസ്റ്റിസ് താഹില്‍രമണിയുടെ രാജി : ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ചു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചു രാജി സമര്‍പ്പിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. താഹില്‍രമണിയെ പിന്തുണച്ച് ചെന്നൈ ഹൈക്കോടതി ജഡ്ജിമാര്‍ കോടതി നടപടികള്‍ ബഹിഷ്‌കരിച്ചു. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരിലൊരാളായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയതു വിവാദമായിരുന്നു. സ്ഥലംമാറ്റം പുനഃപരിശോധിക്കണമെന്ന ആവശ്യം കൊളീജിയം തള്ളിയതിനെ തുടര്‍ന്നാണ് അവര്‍ രാജിവെച്ചത്.
മദ്രാസ് ഹൈക്കോടതിയില്‍ നിയമിക്കപ്പെടുന്നതിനു മുമ്പ് താഹില്‍രമണി ബോംബെ ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ഗുജറാത്ത് കലാപ കേസുകളില്‍ പ്രധാനമായ ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ 11 പേര്‍ക്കു ജീവപരന്ത്യം ശിക്ഷ വിധിച്ചത് താഹില്‍രമണിയാണ്. അതാണ് അവര്‍ക്കെതിരെയുള്ള നടപടിക്കു കാരണമെന്നാണ് വിമര്‍ശനം. രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളാണ് ബോംബെ, മദ്രാസ് ഹൈക്കോടതികള്‍. എന്നാല്‍, ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണു മേഘാലയ ഹൈക്കോടതിയിലുള്ളത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply