
ഇളവുകളില്‍ പ്രതീക്ഷയോടെ കേരളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോക്ക് ഡൗണിലെ നിയന്ത്രണങ്ങളില്‍ ഇളവുകൊണ്ടുവരാനുള്ള തീരുമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയാളികള്‍. പടിപടിയായെങ്കിലും പഴയ അവസ്ഥയിലേക്ക് തിരച്ചുവരാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം സംസ്ഥാനത്തുതന്നെ നാലു തരത്തിലുള്ള മേഖലകളും അയല്‍ സംസ്ഥാനങ്ങളില്‍ രോഗാവസ്ഥയില്‍ കര്യമായ മാറ്റമില്ലാത്തതും മൂലം ഇതെത്രമാത്രം ഗുണം ചെയ്യുമെന്ന് ഉറപ്പില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് ഇങ്ങോട്ടുവരാനും ഇവിടെത്തെ അന്തര്‍ സംസ്ഥാനതൊഴിലാളികള്‍ക്കും തിരിച്ചുപോകാനും കഴിയുന്ന സാഹചര്യം വരുമ്പോള്‍ മാത്രമേ ഗുണപരമായ എന്തെങ്കിലും മാറ്റമുണ്ടാകൂ.
സംസ്ഥാനത്തെ ജില്ലകളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇളവില്ലാതെ മെയ് മുന്ന് വരെ ലോക്ക് ഡൗണ്‍ തുടരും. പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകള്‍, കോട്ടയം, ഇടുക്കി ജില്ലകള്‍ എന്നിവയാണ് മറ്റുമേഖലകള്‍. രണ്ടാം മേഖലയില്‍ ഏപ്രില്‍ 24 വരെ കടുത്ത രീതിയില്‍ ലോക്ക് ഡൗണ്‍ തുടരും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങള്‍ കണ്ടെത്തി അവ അടച്ചിടും. ഏപ്രില്‍ 24 ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കില്‍ ചില ഇളവുകള്‍ അനുവദിക്കും. മൂന്നാമത്തെ മേഖലയില്‍ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഈ ജില്ലകളിലെ ഭക്ഷണ ശാലകള്‍ ഉള്‍പ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാല്‍ ഹോട്ട് സ്‌പോട്ടായ വില്ലേജുകള്‍ കണ്ടെത്തി അവ അടച്ചിടും. നാലാമത്തെ മേഖലയില്‍ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. രാജ്യം മുഴുവന്‍ ബാധകമായ മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കും. ഇടുക്കി തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായുണ്ട്. ഏത് മേഖലയില്‍ ആയാലും പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എല്ലായിടങ്ങളിലും സാനിറ്റൈസറുകളും കൈകഴുകാനുള്ള സൗകര്യങ്ങളും ഒരുക്കണം. എല്ലാ മേഖലകളിലും കൂട്ടം ചേരല്‍, ജില്ലകള്‍ വിട്ടുള്ള യാത്രകള്‍, സിനിമാ ശാലകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിലവില്‍ തുടരുന്ന വിലക്കുകള്‍ ബാധകമാകും. കേരളം പോലെ എല്ലാവരും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ചെറിയ സംസ്ഥാനത്ത് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം എത്രമാത്രം ഗുണം ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. അതുപലെ തൊഴില്‍ മേഖല മെച്ചപ്പെടുമോ, ജനങ്ങളുടെ കൈയിലേക്ക് പണമെത്തുമോ എന്ന ചോദ്യത്തിനും ഇത്തരം കാണെണ്ടതുണ്ട്.
