
സി എ എക്കെതിരെ പ്രതികരിച്ച മലേഷ്യക്കെതിരെ ഇന്ത്യന്‍ ഉപരോധം..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ മലേഷ്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നാലെ മലേഷ്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ത്യ. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഖനി മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. നേരത്തെ പാം ഓയിലിന്റെ ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയിലെ ജനങ്ങള്‍ സന്തോഷതോടെ ജീവിക്കുകയായിരുന്നുവെന്നും പൗരത്വഭേദഗതി നിയമത്തിന്റെ ഫലമെന്താണെന്നും മലേഷ്യന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ചോദിച്ചിരുന്നു. മതേതര രാജ്യമായ ഇന്ത്യ മുസ്ലിംകള്‍ക്കെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്ന തങ്ങള്‍ക്ക് ആശങ്ക ഉണ്ടെങ്കിലും തെറ്റ് കണ്ടാല്‍ പ്രതികരിക്കുമെന്നും സാമ്പത്തിക നേട്ടം മാത്രം നോക്കി നില്‍ക്കാനാകില്ലെന്നും മഹാതിര്‍ മുഹമ്മദ് പ്രതികരിച്ചിരുന്നു.
