
വിജയം ശരത് പവാറിന് : ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മഹാരാഷ്ട്രീയ നാടകത്തിനു പുതിയ വഴിത്തിരിവ്. മഹാരാഷ്ട്രമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ 14 ദിവസം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളുകയും നാളെതന്നെ, സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുമ്പ് വിശ്വാസവോട്ട് തേടണമെന്നും രഹസ്യ ബാലറ്റ് പാടില്ലെന്നും നടപടികളെല്ലാം ലൈവ് ആയി സംപ്രേക്ഷണം ചെയ്യണമെന്നുമുള്ള സുപ്രിം കോടതി വിധിയെ തുടര്‍ന്നാണ് രാജി പ്രഖ്യാപനം. രാജികാര്യം പ്രഖ്യാപിച്ച പത്രസമ്മേളനത്തില്‍ ശിവസേനക്കെതിരെ രൂക്ഷമായ അക്രമണമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയത്. മുഖ്യമന്ത്രിപദം ബിജെപിക്കെന്നായിരുന്നു ധാരണയെന്നും എന്നാല്‍ തെരഞ്ഞെടുപ്പിനുശേഷം ശിവസേന അനാവശ്യമായ ഉപാധി വെക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. എന്‍ സി പി, ശിവസേന, കോണ്‍ഗ്രസ്സ് ത്രികക്ഷി സഖ്യം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രിംകോടതിയുടെ നിര്‍ണായക വിധി. വിധി വന്നയുടന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചിരുന്നു. അജിത് പവാറിനൊപ്പം പോയി എന്നു കരുതിയവരെപോലും തിരിച്ചു കൊണ്ടുവന്ന ശരത് പവാറിന്റെ വിജയമായാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാജി വിശേഷിപ്പിക്കപ്പെടുന്നത.
