
ഗവര്‍ണറെ പുറത്താക്കാനുള്ള പ്രമേയത്തിലുറച്ച് ചെന്നിത്തല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗവര്‍ണറെ പുറത്താക്കണമെന്ന നിയമസഭാ പ്രമേയ നോട്ടീസില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. എന്നാല്‍ സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാലാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ രംഗത്തെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമേയത്തിന് അനുമതി തേടിയത് നിയമപ്രകരമാണ്. പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുമെന്ന് കരുതുന്നതായും പാസാകുമെന്നു പ്രതീക്ഷിക്കുന്നതായും ചെന്നിത്തല കൂട്ടിചേര്‍ത്തു.
