
പീഡനകേസില്‍ ബിജെപി നേതാവ് ചിന്മയാനന്ദ് അറസ്റ്റില്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിയമ വിദ്യാര്‍ത്ഥിനിയുടെ ബലാത്സംഗ പരാതിയില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ യു പി പോലീസ് അറസ്റ്റ് ചെയ്തു. ചിന്മയാനന്ദിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ പെണ്‍കുട്ടി ആത്മഹത് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . സിആര്‍പിസി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിദ്യാര്‍ത്ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഷാജഹാന്‍പൂരിലെ സുഖ് ദേവാനന്ദ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റാണ് ചിന്മയാന്ദ്.
