സ്ഥിരം ഭരണക്കാരെ ജനങ്ങള്‍ പടിപടിയായി ഒഴിവാക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

mp

ഡോ.എം.പി.പരമേശ്വരന്‍

സ്ഥിരം ഭരണക്കാരെ ജനങ്ങള്‍ പടിപടിയായി ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പകുതിയിലധികവും സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ക്ക് സ്വീകര്യനല്ലാത്തവരെയാണ് പാര്‍ട്ടി നേതാക്കള്‍ സ്ഥാനാര്‍ഥിയായി നിയോഗിക്കുന്നത്. മുന്നണിക്കൂറ് പ്രകടിപ്പിക്കാന്‍ അവരെ വിജയിപ്പിക്കുകയെന്നത് വോട്ടര്‍മാരുടെ ബാധ്യതയാകുന്നു. മുന്നണിയുടെ അനുഭാവികളായവരില്‍ നിന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ആള്‍ സ്ഥാനാര്‍ഥിയാകുന്ന അവസ്ഥയുണ്ടാകണം. രാഷ്ട്രീയത്തില്‍ ഓരോ പൗരനും തന്റെതായ കടമകള്‍ നിര്‍വഹിക്കാന്‍ സ്ഥിരം രാഷ്ട്രീയക്കാര്‍, സ്ഥിരം ഭരണക്കാര്‍ എന്നവിരെ പടിപടിയായി ഇല്ലാതാക്കണം. എല്ലാവരും അതില്‍ പങ്കാളികളാകണം . അതാണ് യഥാര്‍ഥ ജനാധിപത്യം. യഥാര്‍ഥ സ്വരാജ്, യഥാര്‍ഥ മാനവ സമൂഹം. അയല്‍ക്കൂട്ടം, വികസന സമിതികള്‍ , സബ്കമ്മിറ്റികള്‍ എന്നിവയിലൂടെ പൊതുജനങ്ങളെ ജനാധിപത്യത്തില്‍ പങ്കാളികളാക്കുകയാണ് വേണ്ടത്. രാഷ്ട്രീയത്തെ സാര്‍വജനീനമാക്കി പ്രത്യേക പ്രഫഷന്‍ എന്ന സ്വഭാവത്തില്‍ മാറ്റം വരുത്തണം. അയല്‍ക്കൂട്ടം, ഗ്രാമം, വാര്‍ഡ്, പഞ്ചായത്ത്, ബ്ലോക്ക്,മണ്ഡലം, താലൂക്ക്, ജില്ല, സംസ്ഥാനം പാര്‍ലമെന്റ് – എല്ലാ തലങ്ങളിലും തിരിച്ചുവിളിക്കാന്‍ അധികാരവും സൗകര്യവും ഉണ്ടാകുകയാണ് വികേന്ദ്രീകരണം ശക്തിപ്പെടുത്താന്‍ വേണ്ടത്.അയല്‍ക്കൂട്ട പ്രതിനിധികള്‍ വേണം വാര്‍ഡ് അംഗത്തെയും പ്രസിഡന്റിനെയും തെരഞ്ഞെടുക്കേണ്ടത്. ഈ ദിശയില്‍ ജനാധിപത്യത്തെ കൂടുതല്‍ പരിപക്വമാക്കുകയാണ് ഇന്നത്തെ ആവശ്യം. അതിനു മുന്‍കൈ എടുക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളാണ്.

‘കേരളത്തിനൊരു സെക്യുലര്‍ അജഡ’ എന്ന വിഷയത്തില്‍ സെക്യുലര്‍ ഫോറം,തൃശൂര്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply