സുധാകരനെതിരെ കേസെടുക്കണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

download

ദൃശ്യമാധ്യമങ്ങളില്‍ കൂടി സരിത എസ് നായരെ അഭിസാരികയെന്നു ആക്ഷേപിച്ച കെ സുധാകരന്‍ എംപിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥനാണ്. സോളാറുമായി ബന്ധപ്പെട്ട ഒരു വ്യവസായസംരംഭത്തിനിറങ്ങുകയും മറ്റാരേയുംപോലെ അതിന്റെ വികാസത്തിനായി രാഷ്ട്രീയക്കാരെ കാണാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ താന്‍ നേരിട്ട പ്രശ്‌നങ്ങളാണ് സരിത തുറന്നു പറഞ്ഞത്. ഏതു സ്ത്രീയും നേരിടുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ സരിത പറഞ്ഞ ആ ഗൗരവമായ വിഷയങ്ങളല്ല നാം ആഘോഷിക്കുന്നത്.
തീര്‍ച്ചയായും സരിതയുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുക്കണം. അതില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അംഗീകരിക്കാനാവില്ല. അക്കാര്യം പറഞ്ഞ് സമരം ചെയ്യുകയുമാകാം. എന്നാല്‍ എല്ലാ വിഷയത്തിലുമെന്നപോലെ കേരളത്തില്‍ ഈ വിഷയത്തിലും കക്ഷിരാഷ്ട്രീയം തന്നെയാണ് എല്ലാവരുടേയും താല്‍പ്പര്യമെന്ന് അബ്ദുള്ളക്കുട്ടി സംഭവവും തെറ്റയില്‍ സംഭവവും വ്യക്തമാക്കുന്നു. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാകട്ടെ ആര്‍ക്കും ഒരു പ്രശ്‌നവുമില്ലതാനും.
അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സുധാകരന്‍ വളരെ മോശപ്പെട്ട പ്രയോഗം നടത്തിയത്. അഭിസാരിക എന്ന പദമല്ല, അതു പറയുന്ന സുധാകരന്റെ സ്ത്രീവിരുദ്ധതതന്നെയാണ് പ്രശ്‌നം. ഇക്കാര്യത്തില്‍ കേറലത്തിലെ വനിതാ രാഷ്ട്രീയക്കാര്‍ക്ക് എന്താണ് പറയാനുള്ളതാവോ?


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply