
സിപിഎമ്മിനെ വിമര്‍ശിച്ച് എം മുകുന്ദന്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ക്ലിഫ് ഹൗസ് സമരവും സന്ധ്യാവിവാദവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ സഹയാത്രികനും പ്രശസ്ത എഴുത്തുകാരനുമായ എം മുകുന്ദന്‍ രംഗത്ത്. സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.എം എന്തുകൊണ്ട് പാഠംപഠിക്കുന്നില്ലെന്ന് മുകുന്ദന്‍ ചോദിച്ചു. പ്രാകൃതമായ സമരരീതികള്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. സന്ധ്യയില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ പാഠംപഠിക്കണം. സി.പി.എമ്മിനെ ശകാരിക്കുമ്പോള്‍ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ താന്‍ കണ്ടുവെന്നും മുകുന്ദന്‍ പറഞ്ഞു. പാഠം പഠിച്ചില്ലെങ്കില്‍ ശരവര്‍ഷം പോലെ ഇവര്‍ക്ക് നേരെ ചൂലുകള്‍ പാഞ്ഞുവരും. ദില്ലിയിലെ ജനവിധി ജനങ്ങളെ മറക്കുന്ന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അണികളെ ആഹ്വാനം ചെയ്യണമെന്നും മുകുന്ദന്‍ പാര്‍ട്ടിനേതാക്കളോട് ആവശ്യപ്പെട്ടു.
