
സദാചാരഗുണ്ടകള്‍ക്ക് വിയന്നയില്‍ നിന്നൊരു വാര്‍ത്ത
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എവിടെയെങ്കിലും ആരെങ്കിലും ചുംബിക്കുമെന്ന് കേട്ടാല്‍ വിറളി പിട്‌ിച്ച് ഓടിയെത്തുന്ന വിവിധ സേനക്കാര്‍ക്കിതാ വിയന്നയില്‍ നിന്നൊരു വാര്‍ത്ത. കോഴിക്കോട് കോഫീ ഹൗസിലുണ്ടായ സംഭവത്തിനും അതിനു തുടര്‍ച്ചയായ സംഭവങ്ങള്‍ക്കും സമാനമാണ് അവിടെയുണ്ടായത്. എന്നാല്‍ ചുംബിക്കുന്നവരെ നേരിടാന്‍ സദാചാരഗുണ്ടകളൊന്നും എത്തിയില്ല എന്നുമാത്രം. കോഴിക്കോട് സംഭവത്തില്‍ നിന്ന് കാതലായ മറ്റൊരു മാറ്റവും വിയന്നയിലെ സംഭവങ്ങള്‍ക്കുണ്ട്. അവിടെ സ്വര്‍ഗ്ഗാനുരാഗികളാണ് കഫെയിലിരുന്ന്‌് ചുബിച്ചത് എന്നതാണത്.
പ്രശസ്‌തമായ കഫേ പ്രൂക്കലിലാണ് ചുംബനമരങ്ങേറിയത്. പത്തൊമ്പതുകാരിയായ ഈവാ പ്രവെയ്‌ന്‍, ഇരുപത്താറുകാരിയായ അനാസ്റ്റാസിയ ലോപ്പസ് എന്നിവരാണ് കഥാനായികമാര്‍. അവര്‍ കഫേയിലിരുന്ന് ചുംബിക്കുകയായിരുന്നു. ഇതു വേശ്യാലയമല്ല എന്നു പറഞ്ഞ് മാനേജര്‍ അവരെ പുറത്താക്കി.
പിന്നീട് നടന്നത് കൊച്ചിയിലും കോഴിക്കോടും മറ്റഉമുണ്ടായപോലെ ചുംബനസമരമായിരുന്നു. ചുംബിച്ചതിന്റെ പേരില്‍ ഇറക്കി വിട്ട സ്വവര്‍ഗാനുരാഗികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് 2000 ത്തോളം പേര്‍ കഫേക്കുമുന്നിലെത്തി പരസ്യമായി ചുംബിച്ചു. നിരവധി പ്രകടനങ്ങളും നടന്നു. ജൈവപരിണാമം പൂര്‍ത്തിയാകാത്ത സേനകളെയൊന്നും അവിടെ കണ്ടില്ല എന്നുമാത്രം. കഫേ മാനേജര്‍ മാപ്പുചോദിക്കുകയും ചെയ്‌തു.
