
ലോകകപ്പ് ആരംഭിക്കുന്നു….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഏകദിന ലോകകപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസം. മെയ് 30ന് ഇംഗ്ലണ്ടിലാണ് ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഓസ്ട്രേലിയയാണ് നിലവിലെ ജേതാക്കള്‍. ഇംഗ്ലീഷ് മണ്ണില്‍ ഏതൊക്കെ ടീമുകളാവും ഫേവറേറ്റുകള്‍ എന്ന ചര്‍ച്ചകള്‍ സജീവമാണ്. പ്രവചനങ്ങള്‍ അസാധ്യമാകുന്ന ഫോമുകളിലാണ് പ്രമുഖ ടീമുകള്‍. നിലവിലെ പ്രകടനം പരിശോധിച്ചാല്‍ ഇന്ത്യക്കും വലിയ സാധ്യതയുണ്ട്. കോലി നയിക്കുന്ന ടീം ഏകദിന റാങ്കിംഗില്‍ രണ്ടാമതാണ്. ടീം യുവരക്തങ്ങളുടെ സംഘമാകും. വെറ്ററന്‍ താരം എംഎസ് ധോണി കൂടി ലോകകപ്പ് സംഘത്തിലുണ്ടാകാം. നായകന്‍ കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും ഏത് എതിര്‍നിരയ്ക്കും പേടിസ്വപ്നമാണ്. ബൂംമ്രയും ഭുവിയും അടങ്ങുന്ന ബൗളിംഗ്നിരയും സമീപകാലത്തെ മികച്ച സംഘമാണ്. ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ നാലിനാണ് മത്സരം നടക്കുന്നത്.
